സ്പീക്കർ സ്ഥാനത്തിനായി അവകാശവാദമുന്നയിച്ച ടിഡിപിയുമായി ഇന്ന് ബിജെപിയുടെ അവസാനഘട്ട ചർച്ചകൾ; എൻഡിഎ സ്പീക്കർ സ്ഥാനാർത്ഥിയെ ഇന്നറിയാം

പതിനെട്ടാം ലോക്സഭയിലേക്കുള്ള എൻഡിഎ മുന്നണിയുടെ സ്പീക്കർ സ്ഥാനാർഥിയെ ഇന്നറിയാം.എൻഡിഎ സ്പീക്കർ സ്ഥാനാർഥി ഇന്ന് നാമനിർദേശപത്രിക സമർപ്പിക്കും. സ്പീക്കറെ തീരുമാനിക്കുന്നതിനായി സഖ്യകക്ഷികളുമായി ബിജെപി അന്തിമ ഘട്ട ചർച്ചകൾ നടത്തി. നിർണായകമായ സ്പീക്കർ പദവിക്ക് തുടക്കം മുതൽ അവകാശവാദം ഉന്നയിച്ച ടിഡിപിയുമായാണ് ബിജെപി നേതൃത്വം അവസാനഘട്ട ചർച്ചകൾ നടത്തുന്നത് എന്നാണ് സൂചന.നേരിയ അവസരങ്ങൾ പോലും പ്രതിപക്ഷം മുതലെടുക്കുന്നത് തടയാനാണ് ബിജെപിയുടെ നീക്കം. (NDA set to announce Lok Sabha Speaker nominee today)
എന്നാൽ കീഴ്വഴക്കമനുസരിച്ച് സ്പീക്കർ തെരഞ്ഞെടുപ്പിനായി പ്രതിപക്ഷവുമായി സമവായ ചർച്ചകൾ നടത്താൻ സർക്കാർ ഇതുവരെയും തയ്യാറായിട്ടില്ലെന്ന് ഇന്ത്യ മുന്നണി നേതാക്കൾ അറിയിച്ചു.സമവായമുണ്ടാക്കാൻ സർക്കാർ ശ്രമിച്ചില്ലെങ്കിൽ സ്പീക്കർ സ്ഥാനത്തേക്ക് മത്സരിക്കാനാണ് ഇന്ത്യ സഖ്യത്തിന്റ തീരുമാനം. ഡപ്യുട്ടി സ്പീക്കർ സ്ഥാനം പ്രതിപക്ഷത്തിന് നൽകണമെന്നും ഇന്ത്യ സഖ്യം ആവശ്യപ്പെട്ടിട്ടുണ്ട്.
Read Also: അരുന്ധതി റോയിയെ യുഎപിഎ പ്രകാരം പ്രോസിക്യൂട്ട് ചെയ്യാൻ അനുമതി
അതേ സമയം സ്പീക്കർ തെരഞ്ഞെടുപ്പിന് പിന്തുണ ഉറപ്പാക്കാൻ, ഡെപ്യുട്ടി സ്പീക്കർ സ്ഥാനം വാഗ്ദാനം ചെയ്തു ബിജെപി, ഡി എം കെ യെ സമീപിച്ചതായി സൂചനയുണ്ട്. എൻഡിഎയുടെ നിലപാടിനനുസൃതമായി ആയിരിക്കും തന്ത്രങ്ങൾ രൂപീകരിക്കുകയെന്ന് ഇന്ത്യ സഖ്യ നേതാക്കൾ പറഞ്ഞു. ലോക്സഭയിൽ അംഗങ്ങളുടെ സത്യപ്രതിജ്ഞ ചടങ്ങ് ഇന്നും തുടരും.നാളെയാണ് സ്പീക്കർ തെരഞ്ഞെടുപ്പ് നടക്കുക.
Story Highlights : NDA set to announce Lok Sabha Speaker nominee today
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here