Advertisement

സ്വര്‍ണവില ഇന്നും ഇടിഞ്ഞു; പവന് കുറഞ്ഞത് 200 രൂപ

June 26, 2024
Google News 2 minutes Read
Gold price kerala june 26 2024

സംസ്ഥാനത്ത് സ്വര്‍ണവില ഇന്നും കുറഞ്ഞു. ഗ്രാമിന് 25 രൂപയും പവന് 200 രൂപയുമാണ് കുറഞ്ഞത്. ഇതോടെ ഒരു ഗ്രാം സ്വര്‍ണത്തിന് 6600 രൂപയായി. ഒരു പവന്‍ സ്വര്‍ണത്തിന് 52,800 രൂപയിലുമാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്. രാജ്യാന്ത വിപണയില്‍ സ്വര്‍ണത്തിന് വില ഉയരാത്തതാണ് കേരളത്തിലും സ്വര്‍ണവില ഇടിയാന്‍ കാരണം. (Gold price kerala june 26 2024)

കഴിഞ്ഞ അഞ്ച് ദിവസങ്ങളായി സംസ്ഥാനത്ത് സ്വര്‍ണവില കുറഞ്ഞുവരികയായിരുന്നു. ജൂണ്‍ 20ന് 53120 രൂപയായിയിരുന്നു ഒരു പവന്‍ സ്വര്‍ണത്തിന്റെ വില.

Read Also: അരുന്ധതി റോയിയെ യുഎപിഎ പ്രകാരം പ്രോസിക്യൂട്ട് ചെയ്യാൻ അനുമതി

ജൂണ്‍ ഏഴിനാണ് സ്വര്‍ണത്തിന് ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കുകള്‍ രേഖപ്പെടുത്തിയത്. അന്ന് ഒരു ഗ്രാം സ്വര്‍ണത്തിന് 6760 രൂപയും പവന് 54080 രൂപയുമായിരുന്നു വില. കഴിഞ്ഞ മാസം 20ന് 55,120 രൂപയായി ഉയര്‍ന്ന് സ്വര്‍ണവില പുതിയ ഉയരം കുറിച്ചിരുന്നു.

Story Highlights : Gold price kerala june 26 2024

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here