Advertisement

മക്കിമലയിലെ കുഴിബോംബുകള്‍ മാവോയിസ്റ്റുകള്‍ സ്ഥാപിച്ചതെന്ന് പൊലീസ്; ലക്ഷ്യം തണ്ടര്‍ബോള്‍ട്ട് സേനാംഗങ്ങള്‍

June 27, 2024
Google News 3 minutes Read
the bomb in Makkimala was created by maoists says FIR

മക്കിമല കോടക്കാട് കണ്ടെത്തിയ കുഴിബോംബ് മാവോയിസ്റ്റുകള്‍ സ്ഥാപിച്ചതെന്ന് പൊലീസ് എഫ്‌ഐആര്‍. ഇതുവഴി റോന്തുചുറ്റുന്ന തണ്ടര്‍ബോള്‍ട്ട് സേനാംഗങ്ങളെ ലക്ഷ്യം വച്ചാണ് ബോംബ് സ്ഥാപിച്ചതെന്നും എഫ്‌ഐആറില്‍ പറയുന്നു. സ്‌ഫോടക വസ്തുക്കള്‍ക്ക് സമീപത്ത് നിന്ന് മാവോയിസ്റ്റ് പോസ്റ്ററിന്റെ അവശിഷ്ടങ്ങള്‍ ലഭിച്ചതായും എഫ്‌ഐആറിലുണ്ട്. യുഎപിഎ ചുമത്തിയാണ് കേസ് അന്വേഷണം തുടരുന്നത്. (the bomb in Makkimala was created by maoists says FIR)

എട്ട് ജലാറ്റിന്‍ സ്റ്റിക്കുകളികളും നാല് ഡിറ്റനേറ്ററുകളും സ്‌ഫോടകവസ്തുക്കള്‍ നിറച്ച സ്റ്റീല്‍ കണ്ടെയ്‌നറുമായി ബന്ധിപ്പിച്ചിരുന്നുവെന്നും കണ്ടെത്തി. സണ്‍ 90 എന്ന പേരിലുള്ള ജലാറ്റിന്‍ സ്റ്റിക്കുകളാണ് കണ്ടെത്തിയത്. സ്‌ഫോടനത്തിനായി തയ്യാറാക്കിയ വെള്ളാരം കല്ലുകളും ആണികളും നട്ടും ബോള്‍ട്ടും ഉള്‍പ്പെടെ പ്രദേശത്ത് നിന്ന് ലഭിച്ചു. സ്‌ഫോടക വസ്തുക്കള്‍ക്ക് സമീപം മാവോയിസ്റ്റ് അനുകൂല പോസ്റ്റര്‍ അവശിഷ്ടങ്ങള്‍ കണ്ടെത്തിയതായും എഫ്‌ഐആറില്‍ പറയുന്നു.

Read Also: അരുന്ധതി റോയിയെ യുഎപിഎ പ്രകാരം പ്രോസിക്യൂട്ട് ചെയ്യാൻ അനുമതി

ആറളം മുതല്‍ തിരുനെല്ലി വരെ വ്യാപിച്ചുകിടക്കുന്ന വനമേഖലയിലാണ് മാവോയിസ്റ്റ് കബനി ദളത്തിന്റെ പ്രവര്‍ത്തനം. സംഘത്തിലെ സിപി മൊയ്തീന്‍ ബോംബ് നിര്‍മാണത്തില്‍ പരിശീലനം നേടിയ ആളാണ്. ബോംബ് നിര്‍മാണത്തിനിടെയാണ് മൊയ്തീന്റെ ഒരു കൈപ്പത്തി തകര്‍ന്നത്. 2014ല്‍ ബോംബ് നിര്‍മിക്കുന്നതിനിടെയാണ് മാവോയിസ്റ്റ് ഷിനോജ് കൊല്ലപ്പെട്ടത്. മാവോയിസ്റ്റ് കവിത ആറളം അയ്യന്‍കുന്നില്‍ പൊലീസുമായി ഉണ്ടായ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടിരുന്നു. രക്തംകൊണ്ട് രക്തകടം വീട്ടുമെന്നായിരുന്നു മാവോയിസ്റ്റുകളുടെ മുന്നറിയിപ്പ്. ഇവരുടെ ശക്തിപ്രകടനമാകാം ബോംബ് സ്ഥാപിക്കലിലൂടെ നടന്നതെന്ന് പൊലീസ് സംശയിക്കുന്നു. കണ്ടെടുത്ത സ്‌ഫോടകവസ്തുക്കള്‍ ഫോറന്‍സിക് പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.

Story Highlights : the bomb in Makkimala was created by maoists says FIR

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here