Advertisement

ലോക്സഭാ തെരഞ്ഞെടുപ്പ് അവലോകനം മുഖ്യ അജണ്ട; സിപിഐഎമ്മിന്റെ നിർണായക കേന്ദ്രകമ്മറ്റി യോഗം ഇന്ന്

June 28, 2024
Google News 1 minute Read

സിപിഐഎമ്മിന്റെ നിർണായക കേന്ദ്രകമ്മറ്റി യോഗം ഇന്ന് ഡൽഹിയിൽ ആരംഭിക്കും. ലോക്സഭാ തെരഞ്ഞെടുപ്പ് അവലോകനമാണ് മൂന്ന് ദിവസത്തെ യോഗത്തിന്റെ പ്രധാന അജണ്ട. കഴിഞ്ഞ പോളിറ്റ് ബ്യൂറോ യോഗം പ്രാഥമിക അവലോകനത്തിന് ശേഷം, കേരളത്തിലെ തെരഞ്ഞെടുപ്പ് പ്രകടനം നിരാശജനകമെന്ന് വിലയിരുത്തിയിരുന്നു.

കേരളത്തിൽ ഉണ്ടായ തിരിച്ചടികൾ സംബന്ധിച്ച് വിശദമായ അവലോകനം കേന്ദ്ര കമ്മിറ്റി യോഗത്തിൽ ഉണ്ടാകും. കീഴ്ഘടകങ്ങളിൽ നടന്ന ചർച്ചകളിൽ മുഖ്യമന്ത്രിക്കും സർക്കാറിനും എതിരെ കടുത്ത വിമർശനങ്ങൾ ഉയർന്നിരുന്നു. കേന്ദ്ര കമ്മിറ്റി യോഗത്തിലും വിമർശനം ഉയരാൻ സാധ്യതയുണ്ട് എന്നാണ് നേതാക്കളിൽ നിന്ന് ലഭിക്കുന്ന സൂചന.

Read Also: ‘ഇരട്ട ജീവപര്യന്തം റദ്ദ് ചെയ്യണം’; ടിപി കേസ് പ്രതികൾ‌ സുപ്രിംകോടതിയിൽ; ഹൈക്കോടതി വിധിക്കെതിരെ അപ്പീൽ നൽകി

ബംഗാൾ അടക്കമുള്ള സംസ്ഥാനങ്ങളിൽ നിന്നുള്ള അംഗങ്ങളുടെ നിലപാടും നിർണായകമാകും. ശനിയാഴ്ച പോളിറ്റ് ബ്യൂറോ യോഗം ചേർന്ന് മറുപടി തയ്യാറാക്കും. പാർട്ടി ഭരണത്തിലുള്ള ഏക സംസ്ഥാനമെന്ന നിലയിൽ, കേരളത്തിലെ തിരിച്ചടി വിശദമായ അവലോകനം ചെയ്യുമെന്നും തെറ്റുകൾ കണ്ടെത്തിയാൽ തിരുത്തൽ നടപടികൾ ഉണ്ടാകുമെന്നും നേതാക്കൾ അറിയിച്ചു.

Story Highlights : CPM’s crucial central committee meeting today

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here