Advertisement

‘വന്യജീവികൾ നാട്ടിൽ ഇറങ്ങിയാൽ വെടിവെക്കും; നിയമത്തിന്റെ നൂലാമാലകൾ കാണിച്ച് ഭയപ്പെടുത്തേണ്ട’; കെ പി ഉദയഭാനു

June 29, 2024
Google News 3 minutes Read

വനം വകുപ്പിനെ വെല്ലുവിളിച്ച് സിപിഐഎം പത്തനംതിട്ട ജില്ലാ സെക്രട്ടറി കെ പി ഉദയഭാനു. പട്ടയ ഭൂമിയിൽ നിന്ന് മരം മുറിക്കുമെന്നും വന്യജീവികൾ നാട്ടിലിറങ്ങിയാൽ വെടിവെക്കുമെന്നും കെപി ഉദയഭാനു പറഞ്ഞു. നിയമത്തിന്റെ നൂലാമാലകൾ പറഞ്ഞ് ഭയപ്പെടുത്തേണ്ടെന്ന് അദ്ദേഹം പറഞ്ഞു.(CPIM Pathanamthitta district secretary KP Udayabhanu challenged forest department)

മനുഷ്യനെ സംരക്ഷിക്കാൻ കഴിയാത്ത ഒരു നിയമവും അംഗീകരിക്കാനാകില്ലെന്നും തടയാൻ ശ്രമിച്ചാൽ പ്രതിരോധിക്കുമെന്നും ഉദയഭാനു പറഞ്ഞു. സ്ത്രീകളടക്കമുള്ള ആളുകളെ വന്യജീവികളെ വെടിവെക്കാൻ പഠിപ്പിക്കുമെന്ന് അദ്ദേഹം പറഞ്ഞു. വന്യജീവികൾ ആക്രമിക്കാൻ വന്നാൽ ജീവൻ രക്ഷിക്കാൻ വേണ്ടി കൊല്ലേണ്ടിവരുമെന്നും പന്നിയെ വെടിവെച്ചാൽ മനുഷ്യന് കഴിക്കാൻ കഴിയുമെന്നും അദ്ദേഹം പറഞ്ഞു.

Read Also: ‘മുഖ്യമന്ത്രിയുടെ ഏകാധിപത്യ നീക്കങ്ങൾ ഇടത് വിരുദ്ധവികാരമുണ്ടാക്കി’; വിമർശനവുമായി AIYF

ചിറ്റാറിൽ സിപിഐഎം ഏരിയ കമ്മിറ്റി സംഘടിപ്പിച്ച ജനകീയ കൺവെൻഷൻ ഉദ്ഘാടനം ചെയ്യുന്നിതിനിടെയായിരുന്നു പരാമർശം. വന്യമൃ​ഗ ശല്യത്തിനെതിരെയും പട്ടയം അടിയന്തരമായി നൽകാത്തിതിനെതിരെയും ആയിരുന്നു ജനകീയ കൺവെൻഷൻ സംഘടിപ്പിച്ചത്.

Story Highlights : CPIM Pathanamthitta district secretary KP Udayabhanu challenged forest department

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here