Advertisement

ട്രാഫിക് ബോർഡ് നീക്കം ചെയ്ത് ക‍ടയുടമ; അന്വേഷിച്ച് നടപടിയെടുക്കാൻ നിർദേശം നൽകി മന്ത്രി

June 30, 2024
Google News 3 minutes Read

എറണാകുളം ആലുവയിൽ ട്രാഫിക് ബോർഡ് നീക്കം ചെയ്ത് ക‍ടയുടമ. ആലുവ പറവൂർ കവല ദേശീയപാതയിൽ ഇന്നലെ സ്ഥാപിച്ച ട്രാഫിക് ബോർഡ് ആണ് കടയുടമകൾ എടുത്ത് മാറ്റിയത്. കടയുടമ നോ പാർക്കിംഗ് ബോർഡുകൾ നീക്കം ചെയ്യുന്നതിന്റെ ദൃശ്യങ്ങൾ പുറത്ത് വന്നു. ​​ഗതാ​ഗത കുരുക്കിന് പരിഹാരം കണ്ടെത്തുന്നതിനായാണ് ട്രാഫിക് ബോർഡുകൾ സ്ഥാപിച്ചിരുന്നത്.

വാഹനങ്ങൾ വഴി തിരിച്ചുവിടാനുള്ള ക്രമീകകരണങ്ങളും ഏർപ്പെടുത്തിയിരുന്നു. വാഹനങ്ങൾ വഴി തിരിച്ചുവിടുന്നത് കൊണ്ട് കടയിലേക്ക് ആളുകൾ എത്തുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കടയുടമ ബോർഡുകൾ നീക്കം ചെയ്തത്. സംഭവത്തിൽ ജില്ലാ പൊലീസ് മേധാവി റിപ്പോർട്ട് തേടിയിട്ടുണ്ട്. കൂടാതെ അന്വേഷിച്ച് അടിയന്തരമായി നടപടിയെടുക്കാൻ നിർദേശം നൽകി ​ഗതാ​ഗത മന്ത്രി കെബി ​ഗണേഷ്കുമാർ നിർദേശം നൽകി.

അഡിഷണൽ ട്രാൻസ്പോർട്ട് കമ്മിഷണർക്കാണ് അന്വേഷിച്ച് നടപടിയെടുക്കാൻ മന്ത്രി നിർദേശം നൽകിയിരിക്കുന്നത്. മന്ത്രിയുടെ നിർദേശ പ്രകാരമായിരുന്നു ട്രാഫിക് ബോർഡുകൾ സ്ഥാപിച്ചിരുന്നത്. ​ഗതാ​ഗത കുരുക്ക് രൂക്ഷമയതോടെ മന്ത്രി സ്ഥലം നേരിട്ടെത്തി പരിശോധിച്ചായിരുന്നു ട്രാഫിക് ബോർ‍ഡുകൾ സ്ഥാപിക്കാൻ നിർദേശം നൽകിയിരുന്നത്.

Story Highlights : Minister directed to investigate and take action in shopkeeper removed the traffic board

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here