‘ആ പിച്ചാണ് ലോകകപ്പ് സമ്മാനിച്ചത്, ജീവിതകാലമത്രയും അതിന്റെ ഒരുഭാഗം ഒപ്പം വേണമെന്ന് തോന്നി’: രോഹിത് ശർമ

ലോകകപ്പ് ഫൈനലില്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ വിജയത്തിന് പിന്നാലെ ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മ ബാര്‍ബഡോസ് പിച്ചിലെ ഒരു തരി മണ്ണ് രുചിച്ച് നോക്കുന്ന ദൃശ്യങ്ങള്‍ ആരാധകരുടെ മനസ് കീഴടക്കിയിരുന്നു. സോഷ്യല്‍ മീഡിയ ഏറ്റെടുത്ത സംഭവത്തെ കുറിച്ച് പ്രതികരിച്ച് രോഹിത് തന്നെ ഇപ്പോള്‍ രംഗത്തെത്തിയിരിക്കുകയാണ്. ജീവിതകാലം മുഴുവന്‍ ഈ പിച്ചിന്റെ ഒരു ഭാഗം തന്നോടൊപ്പം സൂക്ഷിക്കാന്‍ വേണ്ടിയാണ് മണ്ണെടുത്ത് കഴിച്ചതെന്നും വ്യക്തമാക്കി.
ആ നിമിഷം അനുഭവിക്കുക മാത്രമാണ് ഞാന്‍ ചെയ്തിരുന്നത്. ഒന്നും മുന്‍കൂട്ടി തീരുമാനിച്ചതായിരുന്നില്ല. ആ പിച്ചാണ് ഞങ്ങള്‍ക്ക് ലോകകപ്പ് സമ്മാനിച്ചത്. ആ പ്രത്യേക പിച്ചില്‍ കളിച്ചാണ് ഞങ്ങള്‍ മത്സരം വിജയിച്ചത്.
ആ ഗ്രൗണ്ടും പിച്ചും ജീവിതകാലം മുഴുവനും എന്റെ ഓര്‍മ്മയിലുണ്ടാവും. അതുകൊണ്ടുതന്നെ അതിന്റെ ഒരു ഭാഗം എന്നോടൊപ്പം എപ്പോഴും വേണമെന്ന് ഞാന്‍ ആഗ്രഹിച്ചു. അങ്ങനെയൊരു ആഘോഷത്തിന് പിന്നിലെ വികാരം അതായിരുന്നു’- ബിസിസിഐ പോസ്റ്റ് ചെയ്ത വീഡിയോയില്‍ രോഹിത് പറഞ്ഞു.
Story Highlights : Rohit Sharma Bite on the Barbados Pitch
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here