Advertisement

‘എന്റെ മകനൊപ്പം നിൽക്കുന്നത് അവന്‍റെ സഹോദരനാണ്’; കോലി-രോഹിത് ചിത്രം പങ്കുവെച്ച് രോഹിത്തിന്‍റെ അമ്മ

July 2, 2024
3 minutes Read

ഇന്ത്യ ടി20 കിരീടം സ്വന്തമാക്കിയതിന് പിന്നാലെ രോഹിത് ശർമ്മയുടെ മാതാവ് പൂര്‍ണിമ ശർമ്മയുടെ പോസ്റ്റ് ഏറ്റെടുത്ത് ആരാധകർ. സഹതാരം വിരാട് കോലിക്കൊപ്പം രോഹിത് ശർമ്മ നിൽക്കുന്ന ഒരു ചിത്രമാണ് പൂർണിമ ശർമ്മ പോസ്റ്റ് ചെയ്തിരിക്കുന്നത്.

എന്റെ മകന്റെ തോളിൽ മകളാണ്. പിന്നിൽ രാജ്യമാണ്. ഒപ്പം നിൽക്കുന്നത് അവന്റെ സഹോദരനാണ് എന്നാണ് രോഹിത് ശർമ്മയുടെ മാതാവ് സമൂഹമാധ്യമത്തിൽ കുറിച്ചത്. ടി20 ക്രിക്കറ്റിലെ ഇതിഹാസ സഖ്യമാണ് രോഹിത്തും കോലിയും എന്ന എഴുത്തും ഈ ഫോട്ടൊയ്‌ക്കൊപ്പം കാണാം.

പതിറ്റാണ്ടിലേറെയായി ഒന്നിച്ചുകളിക്കുന്നവരാണെങ്കിലും രോഹിത് ശര്‍മ്മയും വിരാട് കോലിയും തമ്മില്‍ പിണക്കമാണെന്ന അഭ്യൂഹങ്ങള്‍ മുമ്പുണ്ടായിരുന്നു. ഇതിനെല്ലാം അറുതിവരുത്തുന്നതാണ് രോഹിത്തിന്‍റെ മാതാവിന്‍റെ ഇന്‍സ്റ്റഗ്രാം പോസ്റ്റ് എന്ന് ആരാധകര്‍ പറയുന്നു.

ബാര്‍ബഡോസിലെ ഫൈനലിന് ശേഷം കപ്പുമായി ഇരുവരും പോസ് ചെയ്ത ചിത്രം വൈറലായിരുന്നു. കോലിക്കൊപ്പം പോസ് ചെയ്‌ത രോഹിത്തിന്‍റെ തോളില്‍ മകള്‍ സമൈറ ഉണ്ടായിരുന്നു.

ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ ഫൈനലില്‍ അര്‍ധസെഞ്ചുറിയുമായി താരമായത് കോലിയാണ്. ഇന്ത്യന്‍ ക്രിക്കറ്റിലെ എക്കാലത്തെയും മികച്ച രണ്ട് ബാറ്റര്‍മാരായ ഇരുവര്‍ക്കും കരിയറിലെ അവസാന ടി20 ലോകകപ്പ് അതിനാല്‍തന്നെ ഏറെ പ്രത്യേകതകളുള്ള മുഹൂര്‍ത്തമായി.

Story Highlights : Rohit sharmas mother shares Pic of virat kohli

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top