ഇരിട്ടി പുഴയിൽ കാണാതായ 2 പെൺകുട്ടികളിൽ ഒരാളുടെ മൃതദേഹം കണ്ടെത്തി

ഇരിട്ടി പുഴയിൽ കാണാതായ 2 പെൺകുട്ടികളിൽ ഒരാളുടെ മൃതദേഹം കണ്ടെത്തി. ചൊവ്വാഴ്ചയാണ് വിദ്യാർത്ഥികൾ പടിയൂർ പൂവൻ ഭാഗത്ത് ഒഴുക്കിൽപ്പെട്ടത്. എടയന്നൂർ സ്വദേശി ഷഹർബാന, ചക്കരക്കൽ സ്വദേശി സൂര്യ എന്നിവരാണ് പുഴയിൽ വീണത്. എടയന്നൂർ സ്വദേശിനി ഷഹർബാനയുടെ മൃതദേഹമാണ് കണ്ടെത്തിയത്.
ചക്കരക്കൽ സ്വദേശി സൂര്യക്കായി തെരച്ചിൽ പുരോഗമിക്കുകയാണ്. സുഹൃത്തിന്റെ വീട്ടിലെത്തിയതായിരുന്നു വിദ്യാർത്ഥിനികൾ. തെരച്ചിലിനായി എൻഡിആഐർഎഫിന്റെ 30 അംഗ സംഘവും ഫയർ ഫോഴ്സിന്റെ അഞ്ച് യുണീറ്റുമുണ്ട്. നാട്ടുകാരുടെ സഹായത്തോടെയാണ് തെരച്ചിൽ പുരഗമിക്കുന്നത്. പുഴയുടെ താഴ്ഭഗത്ത് പഴശി ഡാമാണ്. മഴക്കാലമായതിനാൽ ഡാമിന്റെ ഷട്ടറുകൾ തുറന്നിരുന്നു. ശക്തമായ അടിയൊഴുക്ക് ഉണ്ടായിരുന്നു.
Read Also: അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ചികിത്സയിലായിരുന്ന 12കാരൻ മരിച്ചു
സെമസ്റ്റർ പരീക്ഷ കഴിഞ്ഞശേഷം സുഹൃത്തിന്റെ വീട്ടിലെത്തിയതായിരുന്നു ഇവർ. സൈക്കോളജി ബിരുദ വിദ്യാർത്ഥിനികളാണ് ഇരുവരും. ചിത്രങ്ങളെടുക്കാൻ വേണ്ടിയാണ് വിദ്യാർത്ഥിനികൾ പുഴയുടെ സമീപത്ത് എത്തിയത്. ഇതിനിടെ പുഴയിലിറങ്ങിയിരുന്നു. ഈ സമയത്താണ് ഇരുവരും ഒഴുക്കിൽപ്പെട്ടത്.
Story Highlights :Body of one of the 2 missing girls has been found in Iritty River
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here