Advertisement

കോഴിക്കോട് വീണ്ടും 14 വയസുകാരന് അമീബിക് മസ്തിഷ്‌കജ്വരം സ്ഥിരീകരിച്ചു

July 5, 2024
Google News 2 minutes Read
14 year old boy got infected amebic meningitis Kozhikode

കോഴിക്കോട് വീണ്ടും അമീബിക് മസ്തിഷ്‌കജ്വരം സ്ഥിരീകരിച്ചു. സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലുള്ള 14 വയസുകാരനാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടേഴ്‌സ് അറിയിച്ചു. രോഗലക്ഷണങ്ങള്‍ കണ്ടുതുടങ്ങിയ ഉടന്‍ തന്നെ കുട്ടി ചികിത്സ തേടിയതാണ് ആരോഗ്യസ്ഥിതി വഷളാകാതെ കാത്തത്. (14 year old boy got infected amebic meningitis Kozhikode)

കുട്ടി വീടിന് സമീപത്തുള്ള ഒരു കുളത്തില്‍ ഈ ദിവസങ്ങളില്‍ കുളിച്ചിട്ടുണ്ടായിരുന്നെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. കുട്ടിയ്ക്ക് തലവേദന ഉള്‍പ്പെടെയുള്ള രോഗലക്ഷണങ്ങള്‍ കണ്ടപ്പോള്‍ തന്നെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടി. കുട്ടികള്‍ വൃത്തിഹീനമായ ജലാശയങ്ങളില്‍ കുളിക്കരുതെന്നും ജാഗ്രത പാലിക്കണമെന്നും സ്വിമ്മിംഗ് പൂളുകള്‍ ക്ലോറിനേറ്റ് ചെയ്യണമെന്നും മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല യോഗം നിര്‍ദേശിച്ചിട്ടുണ്ട്.

Read Also: പ്രസിഡന്റായ സമയത്ത് ചെയ്ത പ്രവർത്തികൾക്ക്‌ നിയമപരിരക്ഷ ലഭിക്കും; ട്രംപിന് അനുകൂമായി സുപ്രിംകോടതി വിധി

ഇന്നലെയാണ് കോഴിക്കോട് അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് ചികിത്സയിലായിരുന്ന 12 വയസുകാരന്‍ മരിച്ചത്. ഫറോക് കോളജ് സ്വദേശി മൃതുല്‍ ആണ് മരിച്ചത്. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലിരിക്കെ ആണ് മരണം സംഭവിച്ചത്.

Story Highlights : 14 year old boy got infected amebic meningitis Kozhikode

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here