ഓടിക്കൊണ്ടിരിക്കെ KSRTC ബസിന്റെ ടയറിന് തീപിടിച്ചു

കോഴിക്കോട് ഓടിക്കൊണ്ടിരിക്കുകയായിരുന്ന കെ എസ് ആര്‍ ടി സി ബസ്സിന്റെ ടയറിന് തീപിടിച്ചു. ബസ്സിന്റെ ഡ്രൈവറുടെ വശത്തുള്ള പുറകിലെ ടയറില്‍ നിന്ന് പുക ഉയരുന്നത് കണ്ട് പെട്ടെന്ന് ബസ് നിര്‍ത്തുകയായിരുന്നു.
ഇന്ന് രാവിലെ 8 മണിയോടെയയായിരുന്നു സംഭവം. മുക്കം പൊലീസ് സ്‌റ്റേഷന് സമീപത്ത് വെച്ചാണ് അപകടം ഉണ്ടായത്. താമരശ്ശേരിയില്‍ നിന്നും എറണാകുളം ഭാഗത്തേക്ക് പോകുകയായിരുന്ന ബസിനാണ് തീപിടിച്ചത്.
അഗ്നിരക്ഷാസേനയും മുക്കം പൊലീസും സ്ഥലത്തെത്തി തീയണച്ചു. യാത്രക്കാര്‍ എല്ലാവരും സുരക്ഷിതരാണെന്ന് അധികൃതര്‍ അറിയിച്ചു. തീപിടിക്കാനിടയായ സാഹചര്യം എന്താണെന്ന് വ്യക്തമായിട്ടില്ല.
Story Highlights : KSRTC Bus Fire Calicut
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here