Advertisement

ദേശീയ വനിതാ കമ്മീഷൻ അധ്യക്ഷയ്ക്കെതിരെ മോശം പരാമർശം; മഹുവ മൊയ്‌ത്രയ്ക്കെതിരെ കേസ്

July 7, 2024
Google News 2 minutes Read

ദേശീയ വനിതാ കമ്മീഷൻ അധ്യക്ഷ രേഖ ശർമ്മയ്ക്കെതിരെയുള്ള മോശം പരാമർശം നടത്തിയ തൃണമൂൽ കോൺഗ്രസ് നേതാവ് മഹുവ മൊയ്‌ത്രയ്ക്കെതിരെ കേസെടുത്തു. ദേശീയ വനിതാ കമ്മീഷൻ ഡൽഹി പോലീസിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ് രജിസ്റ്റർ ചെയ്തത്. രേഖ ശർമ്മയ്ക്കെതിരെ സമൂഹമാധ്യമത്തിലാണ് മോശം പരാമർശം മഹുവാ നടത്തിയത്.

വനിത കമ്മീഷൻ കഴിഞ്ഞ ദിവസം മഹുവയ്ക്കെതിരെ സ്വമേധയാ കേസെടുത്തിരുന്നു. ഭാരതീയ ന്യായ് സംഹിതയിലെ 79ാം വകുപ്പാണ് മഹുവയ്ക്കെതിരെ ചുമത്തിയിരിക്കുന്ന കുറ്റം. മഹുവയ്‌ക്കെതിരെ കേസെടുത്ത് നടപടികളെക്കുറിച്ച് മൂന്നുദിവസത്തിനകം റിപ്പോർട്ട് നൽകാൻ വനിതാ കമ്മിഷൻ ഡൽഹി പോലീസിനോട് ആവശ്യപ്പെട്ടിരുന്നു.

Read Also: മലപ്പുറത്ത് സ്വകാര്യബസിന് മുന്നിൽ വടിവാൾ വീശിയ ഓട്ടോ ഡ്രൈവർ പിടിയിൽ

മതചടങ്ങിനിടെ തിക്കിലും തിരക്കിലുംപെട്ട് ആളുകൾ മരിച്ച ഉത്തർപ്രദേശിലെ ഹാഥ്‌റസ് സന്ദർശിക്കുന്ന രേഖ ശർമയുടെ വീഡിയോയ്ക്ക് താഴെ സാമൂഹിക മാധ്യമത്തിൽ‌ മഹുവ മോശം കമൻ‌റിട്ടത്. ഹാഥ്‌റസിലെത്തിയ രേഖ ശർമയ്ക്ക് മറ്റൊരാൾ കുടപിടിച്ചുകൊടുക്കുന്ന ദൃശ്യം സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. ന്തുകൊണ്ട് രേഖാ ശർമയ്ക്ക് കുട സ്വയം ചൂടിക്കൂടായെന്ന് ഒരു എക്സ് അക്കൗണ്ട് ചോദ്യം ഉയർത്തിയത്. ഇതിന് നൽകിയ മറുപടിയാണ് വിവാദമായത്. ‘തന്റെ ബോസിന്റെ പൈജാമ താങ്ങുന്ന’ തിരക്കിലാണ് രേഖ ശർമ എന്നായിരുന്നു മഹുവയുടെ കമന്റ്.

Story Highlights : Case Filed Against Mahua Moitra For Social Media Post Against NCW Chief

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here