Advertisement

WMC അൽ ഖോബാർ പ്രൊവിൻസ് ബിസിനസ് ഫോറത്തിന് രൂപം നൽകി

July 8, 2024
2 minutes Read

ആഗോള മലയാളി സംഘടനായ വേൾഡ് മലയാളി കൗൺസിലിന്റെ അൽഖോബാർ പ്രൊവിൻസ് WMC ബിസിനസ് ഫോറം രൂപീകരിച്ചു. മലയാളികളായ ബിസിനസ് സംരംഭകർക്ക് ഊർജ്ജദായകമായ നിരവധി പദ്ധതികൾ ആവിഷ്ക്കരിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഫോറം രൂപീകരിച്ചത്

നിർവാഹക സമിതി അംഗങ്ങളുടെ ഫോറം രൂപീകരണ യോഗത്തിൽ വെച്ചാണ് ഷഫീക്ക് സി കെ ചെയർമാനായും സിറാജ് അബൂബക്കർ, അബ്ദുസ്സലാം എന്നിവർ വൈസ് ചെയർമാനായും തെരഞ്ഞെടുക്കപ്പെട്ട ഫോറത്തിന് രൂപം നൽകിയത്. ചീഫ് കോർഡിനേറ്റർ ആയി ഗുലാം ഫൈസൽ, ഫിനാൻസ് കോർഡിനേറ്റർ ആയി അജിം ജലാലുദ്ദീൻ എന്നിവരെയും സമിതി തെരഞ്ഞെടുത്തു. ഷമീം കാട്ടാക്കട, നജീബ് അരഞ്ഞിക്കൽ, മൂസക്കോയ, അപ്പൻ മേനോൻ, അഷറഫ് ആലുവ, ദിനേശ്, ഷംല നജീബ്, നിഷാദ് എന്നിവർ ഫോറം അംഗങ്ങളായും പ്രവർത്തിക്കും.

ബിസിനസ് ഫോറത്തിന്റെ പ്രഥമ പരിപാടിയായി 2024 നവംബർ 22 ന് വെള്ളിയാഴ്ച ബിസിനസ് എക്സലൻസ് അവാർഡ് വിതരണവും വിപുലമായ എക്സ്പോയും നടത്തുമെന്ന് ഭാരവാഹികൾ ചടങ്ങിൽ അറിയിച്ചു. സൗദിയിലെന്ന പോലെ ലോകത്തിന്റെ വിവിധ ഭാഗത്ത് വ്യാപിച്ച് കിടക്കുന്ന WMC പ്രവർത്തകരുടെ സഹകരണത്തോടെ ആഗോള വ്യാപാര സാധ്യതകളെ ഏകോപിപ്പിക്കുകയെന്നതാണ് ഫോറത്തിന്റെ ഉദ്ദേശമെന്നും ബിസിനസ് ഫോറം ചെയർമാൻ ഷഫീക്ക് സി കെ ചടങ്ങിൽ വ്യക്തമാക്കി.

WMC അൽഖോബാർ പ്രൊവിൻസ് പ്രസിഡണ്ട് ഷമീം കാട്ടാക്കട അധ്യക്ഷനായ ഫോറം രൂപീകരണ യോഗത്തിൽ പ്രൊവിൻസ് ചെയർമാൻ അഷ്റഫ് ആലുവ തിരഞ്ഞെടുപ്പുകൾ നിയന്ത്രിച്ചു. ജന: സെക്രട്ടറി ദിനേശ് സ്വാഗതവും ട്രഷറർ അജിം ജലാലുദ്ദീൻ നന്ദിയും പറഞ്ഞു. മുഖ്യ രക്ഷാധികാരി മൂസക്കോയ, മിഡിൽ ഈസ്റ്റ് വൈസ് പ്രസിഡന്റ് നജീബ് അരഞ്ഞിക്കൽ എന്നിവർ സംസാരിച്ചു.

Story Highlights : Al Khobar Province WMC Business Forum

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top