Advertisement

നിയമം ലംഘിച്ച് ആകാശ് തില്ലങ്കേരിയുടെ ജീപ്പ് സവാരി; എൻഫോഴ്സ്മെന്റ് ആർടിഒയ്ക്ക് പരാതി നൽകി യൂത്ത് കോൺഗ്രസ്

July 8, 2024
Google News 3 minutes Read

ആകാശ് തില്ലങ്കേരിയുടെ നിയമം ലംഘിച്ചുള്ള യാത്രയിൽ എൻഫോഴ്സ്മെന്റ് ആർടിഒയ്ക്ക് പരാതി നൽകി യൂത്ത് കോൺഗ്രസ്. വയനാട് ആർടിഒ അന്വേഷണത്തിന് നിർദേശം നൽകി. നമ്പർ പ്ലേറ്റില്ലാത്ത വാഹനത്തിലായിരുന്നു ഷുഹൈബ് വധക്കേസ് പ്രതി ആകാശ് തില്ലങ്കേരിയുടെ നിയമ വിരുദ്ധ യാത്ര. ഇതിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചിരുന്നു.(Youth Congress filed complaint to Enforcement RTO in Akash Thillankeri Jeep ride)

Read Also: ‘ആലപ്പുഴ സിപിഐഎമ്മിലെ കളകള്‍ പറിക്കും, എന്ത് നഷ്ടമുണ്ടായാലും പ്രശ്നമല്ല’; എം.വി. ഗോവിന്ദന്‍

വയനാട് പനമരം ടൗണിൽ ആയിരുന്നു നിയമങ്ങൾ കാറ്റിൽ പറത്തിയുള്ള ആകാശ് തില്ലങ്കേരിയുടെ ജീപ്പ് യാത്ര. നനമ്പർ പ്ലേറ്റില്ലാത്ത മോഡിഫൈ ചെയ്‌ത വാഹനത്തിൽ സീറ്റ് ബെൽറ്റ് ധരിക്കാതെയാണ് ആകാശ് തില്ലങ്കേരി യാത്ര ചെയ്‌തത്‌. ദൃശ്യങ്ങൾ പ്രചരിച്ചിട്ടും മോട്ടോർ വാഹനവകുപ്പ് നടപടിയെടുത്തിയിരുന്നില്ല. കണ്ണൂരിൽ നിന്നും വയനാട്ടിലിലേക്കായിരുന്നു യാത്ര.

Story Highlights : Youth Congress filed complaint to Enforcement RTO in Akash Thillankeri Jeep ride

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here