Advertisement

‘യുദ്ധ സമയത്ത് എല്ലാവരുടേയും സുഹൃത്താകാൻ കഴിയില്ല’; റഷ്യയോടുള്ള ഇന്ത്യയുടെ സഹകരണത്തിൽ അതൃപ്തി അറിയിച്ച് അമേരിക്ക

July 12, 2024
Google News 3 minutes Read
Biden administration disturbed by Modi-Putin visit during NATO summit

റഷ്യയോടുള്ള ഇന്ത്യയുടെ സഹകരണത്തിൽ അതൃപ്തി അറിയിച്ച് അമേരിക്ക. ഒരേ സമയം എല്ലാവരുടെയും സുഹൃത്താകാൻ കഴിയില്ലെന്നും യുദ്ധ സമയത്ത് സ്വതന്ത്ര നിലപാട് എന്ന ഒന്നില്ലെന്നും ഇന്ത്യയിലെ അമേരിക്കൻ അംബാസഡർ എറിക് ഗാർസെറ്റി വിമർശിച്ചു. യുദ്ധത്തിനെതിരെ ഇന്ത്യ ഉറച്ച നിലപാട് സ്വീകരിക്കണമെന്ന് എറിക് ഗാർസെറ്റി പറഞ്ഞു. (Biden administration disturbed by Modi-Putin visit during NATO summit)

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ റഷ്യൻ സന്ദർശനത്തിനു പിന്നാലെയാണ് റഷ്യയുമായുള്ള ഇന്ത്യയുടെ സഹകരണത്തിൽ മുന്നറിയിപ്പുമായി അമേരിക്ക രംഗത്ത് വന്നത്. ഇന്ത്യയുടേത് സ്വതന്ത്ര നിലപാട് എന്നതിനെ ബഹുമാനിക്കുന്നു. എന്നാൽ യുദ്ധസമയത്ത് സ്വതന്ത്ര നിലപാട് എന്ന ഒന്നില്ല. പ്രതിസന്ധി ഘട്ടങ്ങളിൽ പരസ്പരം മനസിലാക്കണമെന്നും ഇന്ത്യയിലെ അമേരിക്കൻ അംബാസഡർ എറിക് ഗാർസെറ്റി പറ‌‌ഞ്ഞു.

Read Also: ഹൈന്ദവ ആരാധനാലയങ്ങൾക്ക് സമീപം മുസ്‌ലിമുകൾ പൂജാസാധനങ്ങൾ വിൽക്കരുതെന്ന് വിഎച്ച്പി

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പേരെടുത്ത് പറയാതെയാണ്, ഡൽഹിയിൽ നടന്ന ഡിഫൻസ്‌ കോൺ ക്ലെവിൽ എറിക് ഗാർസെറ്റി ഇക്കാര്യം പറഞ്ഞത്. കഴിഞ്ഞ ദിവസം റഷ്യ സന്ദര്‍ശിച്ച ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് റഷ്യൻ പ്രസിഡന്റ് വ്ലാഡിമര്‍ പുടിൻ, റഷ്യയിലെ പരമോന്നത ദേശീയ ബഹുമതിയായ ഓഡർ ഓഫ് സെൻറ് ആൻഡ്രു സമ്മാനിച്ചിരുന്നു. ഇത് ഇന്ത്യക്കാകെയുള്ള അംഗീകാരമെന്ന് മോദി പ്രതികരിച്ചു.മോദി പുടിനെ ആലിംഗനം ചെയ്തത് സമാധാന ശ്രമങ്ങൾക്ക് തിരിച്ചടിയെന്ന് യുക്രെയിൻ പ്രസിഡൻറ് വ്ളാദിമിർ സെലൻസ്കി ചൂണ്ടിക്കാട്ടിയിരുന്നു.റഷ്യ- ഉക്രെയ്ൻ സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ നടന്ന ഇന്ത്യ – റഷ്യ ഉച്ചകോടിയിൽ യു എസ് സ്റ്റേറ്റ് ഡിപ്പാർ ട്ട്മെന്റ് ആശങ്ക രേഖപ്പെടുത്തിയിരുന്നു.

Story Highlights :  Biden administration disturbed by Modi-Putin visit during NATO summit

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here