Advertisement

‘തോട് നഗരസഭ വൃത്തിയാക്കാൻ ശ്രമിച്ചപ്പോൾ നഗരസഭയ്‌ക്കെതിരെ പോലും റെയിൽവേ കേസെടുത്തു’: ആര്യാ രാജേന്ദ്രൻ

July 13, 2024
Google News 1 minute Read

ആമയിഴഞ്ചാൻ തോടിലെ മാലിന്യം പലപ്പോഴായി നീക്കം ചെയ്യാൻ ആവശ്യപ്പെട്ടിട്ടും റെയിവേ പ്രതികരിച്ചില്ലെന്ന് മേയർ ആര്യാ രാജേന്ദ്രൻ.തോട് നഗരസഭ വൃത്തിയാക്കാൻ ശ്രമിച്ചപ്പോൾ നഗരസഭയ്‌ക്കെതിരെ പോലും റെയിൽവേ കേസെടുത്തുവെന്നും ആര്യാ രാജേന്ദ്രൻ 24നോട് പറഞ്ഞു.

ജീവനക്കാർ പ്രവേശിച്ചുവെന്നത് സംബന്ധിച്ച് തർക്കം ഉണ്ടായി. ഒരുപാട് തവണ റെയിൽവേയുമായി സംസാരിച്ച ശേഷമാണ് ഇപ്പോൾ വൃത്തിയാക്കാൻ അനുമതി നൽകിയത്. ഒരുപാട് തവണ റെയിൽവേയുമായി സംസാരിച്ചു. റെയിൽവേ ഓഫീസർമാരുമായി ഞാൻ അങ്ങോട്ടാണ് ബന്ധപ്പെട്ടത്. നഗരസഭയാണ് ജെസിബി വരുത്തി മാലിന്യം നീക്കാൻ മുൻകൈയെടുത്തത്.

നഗരസഭയെ കുറ്റപ്പെടുത്താനുള്ള സമയമായി ചിലർ ഇതിനെ കാണുന്നുവെന്ന് മേയർ ആര്യാ രാജേന്ദ്രൻ പ്രതികരിച്ചു. കരാർ എടുത്തവർ പറഞ്ഞത് ഇന്ന് ജോലി ഷെഡ്യൂൾ ചെയ്തിട്ടില്ല എന്നാണെന്നും മേയർ പറയുന്നു. കാണാതായത് റെയിൽവേയുടെ കരാർ പ്രവർത്തനങ്ങൾ ചെയ്യുന്ന കരാറുകാരന് കീഴിലെ തൊഴിലാളിയെന്ന് മേയർ ആര്യാ രാജേന്ദ്രൻ പറഞ്ഞു.

നഗരസഭയോട് ആവശ്യപ്പെട്ട സഹായം നൽകും റെയിൽവേ കരാർ കൊടുത്തതിന് അനുസരിച്ചാണ് ഈ വർക്ക് നടന്നത്. ഓരോ നിമിഷം കഴിയുമ്പോഴും ടെൻഷനാണ്. ഉടനെ കണ്ടെത്താൻ കഴിയുമെന്നാണ് വിശ്വാസമെന്നും മേയർ പറയുന്നു.

എന്നാൽ കാണാതായ ജീവവനക്കാരുമായി ബന്ധമില്ലെന്ന് ദക്ഷിണ റെയിൽവേ അറിയിച്ചു. റെയിൽവേ നേരിട്ട് നിയോഗിച്ച ജീവനക്കാരനല്ലെന്ന് വിശദീകരണം. തോട് വൃത്തിയാക്കേണ്ടത് നഗരസഭയും മൈനർ ഇറിഗേഷൻ വകുപ്പുമെന്ന് ദക്ഷിണ റെയിൽവേ അധികൃതർ പറയുന്നു .

ആമയിഴഞ്ചാൻ തോട് വൃത്തിയാക്കാൻ ഇറങ്ങിയ ആളെയാണ് കാണാതായത്. കോർപ്പറേഷന്റെ താത്കാലിക ജീവനക്കാരനായ മാരായിമുട്ടം സ്വദേശിയായ 42കാരനായ ജോയ് എന്നയാളെയാണ് കാണാതായത്.

Story Highlights : Arya Rajendran About Man Missing in Aamayizhanjan

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here