ആമയിഴഞ്ചാൻ തോട് അപകടം; റോബോട്ടിക് സാങ്കേതിക വിദ്യയുടെ പ്രവർത്തനം അവസാനിപ്പിച്ചു

തിരുവനന്തപുരം തമ്പാനൂർ റെയിൽവേ സ്റ്റേഷന് സമീപത്തെ ആമയിഴഞ്ചാൻ തോട് വൃത്തിയാക്കാനിറങ്ങി കാണാതായ മാരായമുട്ടം സ്വദേശി ജോയിക്കായി തെരച്ചിൽ നടത്തുന്ന റോബോട്ടിക് സാങ്കേതിക വിദ്യയുടെ പ്രവർത്തനം അവസാനിപ്പിച്ചു. പ്രധാന ടണലിന്റെ പ്രവേശന മുഖത്തുനിന്ന് 65 മീറ്റർ അകത്തേക്ക് തെരച്ചിൽ നടത്താൻ കഴിഞ്ഞെന്ന് ജെൻ റോബോട്ടിക്സ് CEO വിമൽ ട്വന്റി ഫോറിനോട് പ്രതികരിച്ചു.
മനുഷ്യശരീരം എന്ന് തോന്നിക്കുന്ന ഒരു ഭാഗം റോബോട്ടിക് യന്ത്രത്തിന്റെ ക്യാമറയിൽ പതിഞ്ഞിരുന്നു. സ്കൂബ ടീം അവിടെയെത്തുന്നതിന് മുമ്പ് ആ ഒബ്ജക്റ്റ് ഒഴുകിപ്പോയെന്നും വിമൽ പറഞ്ഞു. ക്യാമറയുടെ വിസിബിളിറ്റി നഷ്ടപ്പെട്ടുവെന്ന് വിമൽ വ്യക്തമാക്കി. അതേസമയം റോബോട്ടിക് യന്ത്രത്തിന്റെ ക്യാമറയിൽ പതിഞ്ഞത് മനുഷ്യശരീരമല്ലെന്ന് സ്ഥിരീകരിച്ചിരുന്നു. ക്യാമറയിൽ കണ്ടത് മാലിന്യമെന്ന് സ്‌കൂബാ ടീം അറിയിച്ചു.
Read Also: റോബോട്ടിക്ക് ക്യാമറയിൽ പതിഞ്ഞത് മനുഷ്യശരീരമല്ല, കണ്ടത് മാലിന്യമെന്ന് സ്‌കൂബാ ടീം
പത്തു മീറ്റർ ഉള്ളിലായാണ് ദൃശ്യങ്ങൾ പതിഞ്ഞിരിക്കുന്നത്. ഇവിടേക്കാണ് സ്കൂബ ടീം പോയത്. തിരുവനന്തപുരത്ത് ആമയിഴഞ്ചാൻ തോട്ടിൽ ഇന്നലെ കാണാതായ ശുചീകരണ തൊഴിലാളിക്കായി രണ്ടാം ദിവസവും തെരച്ചിൽ ഊർജിതമായി തുടരുകയാണ്. വൈകിട്ടോടെ നേവിയുടെ സംഘവും തെരച്ചിലിനായി എത്തും.
എൻഡിആർഎഫിൻറെ നേതൃത്വത്തിൽ ആണ് തെരച്ചിൽ ഇപ്പോൾ പുരോഗമിക്കുന്നത്. ഫയർഫോഴ്സിൻറെ 12 അംഗ സ്കൂബ ഡൈവിംഗ് സംഘവും തെരച്ചിലിനായിട്ടുണ്ട്. മാലിന്യം അടഞ്ഞുകൂടി കിടക്കുന്നതിനാൽ മാൻഹോൾ വഴിയുള്ള രക്ഷാപ്രവർത്തനം നേരത്തെ നിർത്തിയിരുന്നു.
Story Highlights : Robotic technology operation has been ended for the search of Joy
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here