തിരുവനന്തപുരത്ത് ആൽമരം കടപുഴകി വാഹനത്തിന് മുകളിൽ വീണ് സ്ത്രീ മരിച്ചു

തിരുവനന്തപുരം വഴയില ആറാം കല്ലിൽ ആൽമരം കടപുഴകി വാഹനത്തിന് മുകളിലൂടെ വീണ് പരുക്കേറ്റ സ്ത്രീ മരിച്ചു. പരപ്പാറ സ്വദേശിനി മോളിയാണ് മരിച്ചത്. വാഹനം ഒതുക്കി നിർത്തിയതിനുശേഷം സാധനം വാങ്ങാൻ ഇറങ്ങിയപ്പോൾ ആയിരുന്നു അപകടം ഉണ്ടായത്.
കാര്‍ വെട്ടിപൊളിച്ചാണ് മോളിയെ പുറത്തിറക്കിയത്. ഒപ്പം ഉണ്ടായിരുന്ന ആള്‍ക്കും പരുക്കുകള്‍ ഉണ്ട്. ആല്‍മരത്തിന് സമീപം വാഹനം നിര്‍ത്തിയശേഷം ഒപ്പം ഉണ്ടായിരുന്നയാള്‍ ഭക്ഷണം കഴിക്കാനും മോളിക്ക് വാങ്ങാനും പോകുകയായിരുന്നു. തിരികെയെത്തിയപ്പോഴാണ് ആല്‍മരം കടപുഴകി കാറിന് മുകളിലേക്ക് വീഴുകയായിരുന്നു. കാറിനുള്ളിൽ നിന്ന് പരുക്കുകളോടെ മോളിയെ മരം മുറിച്ചുമാറ്റി പുറത്തെടുത്തിരുന്നു. തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
Story Highlights : Woman died after a tree uprooted on car in Thiruvananthapuram
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here