Advertisement

ലോക്സഭ തെരഞ്ഞെടുപ്പ് തോൽവി; യോഗി ആദിത്യനാഥിനെതിരെ വിമർശനവുമായി ഒരു വിഭാഗം നേതാക്കൾ

July 17, 2024
Google News 2 minutes Read

ലോക്സഭ തെരഞ്ഞെടുപ്പിൽ ഉത്തർപ്രദേശിലേറ്റ കനത്ത തിരിച്ചടിക്ക് പിന്നാലെ മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരെ വിമർശനവുമായി ഒരു വിഭാഗം നേതാക്കൾ രംഗത്ത്. ബിജെപി എംഎൽസി ദേവേന്ദ്ര പ്രതാപ് സിംഗ്, സംസ്ഥാനത്ത് പെട്ടന്നുണ്ടായ ഭരണവിരുദ്ധ വികാരത്തിന്റെ കാരണം ആരാഞ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് കത്തു നൽകി.

നേരത്തെ സംസ്ഥാനത്ത് ചേർന്ന അവലോകന യോഗത്തിനിടെ പൊട്ടിത്തെറിച്ച, ഉപമുഖ്യ മന്ത്രി കേശവ് പ്രസാദ് മൗര്യ, സർക്കാരിനേക്കാൾ വലുതാണ് സംഘടനയെന്നും, സർക്കാരും മന്ത്രിമാരും എംഎൽഎമാരും ജനപ്രതിനിധികളും പാർട്ടി പ്രവർത്തകരെ ബഹുമാനിക്കണമെന്നും ആവശ്യപ്പെട്ടിരുന്നു.

സംസ്ഥാനത്ത് വരാനിരിക്കുന്ന 10 നിയമസഭ സീറ്റുകളിലേക്കുള്ള ഉപതെരഞ്ഞെടുപ്പിന്റ തയ്യാറെടുപ്പുകൾ ചർച്ച ചെയ്യാൻ വിളിച്ച ഉന്നതതല യോഗത്തിനു മുന്നോടിയായി കേശവ് പ്രസാദ് മൗര്യ ഡൽഹിയിൽ ബിജെപി അധ്യക്ഷൻ ജെപി നദ്ദയയുമായി കൂടിക്കാഴ്ച നടത്തി.

പിന്നാലെ ബിജെപി സംസ്ഥാന അധ്യക്ഷൻ ഭുപേന്ദ്ര ചൗദരിയും, നദ്ദയെ കണ്ടു. എന്നാൽ കൂടികാഴ്ചക്ക് ശേഷം ഇരുവരും മാധ്യമങ്ങളെ കാണാൻ തയ്യാറായില്ല. സഖ്യ കക്ഷികൾ അടക്കം തെരഞ്ഞെടുപ്പിൽ തോറ്റ പല നേതാക്കളും പരാജയത്തിനു കാരണം സർക്കാർ നയങ്ങൾ ആണെന്ന് ബിജെപി നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്.

അതേസമയം സംസ്ഥാനത്തു മന്ത്രി കബാബ്ന സംഘടന ഉടൻ നടപ്പാക്കും എന്നാണ് ബിജെപി ദേശീയ നേതൃത്വത്തിൽ നിന്നും ലഭിക്കുന്ന സൂചന. മുഖ്യമന്ത്രിയെ മാറ്റാൻ ഉടൻ ആലോചനയില്ലെന്നുമാണ് റിപ്പോർട്ട്.

Story Highlights : UP Allies Blame Yogi Government For Lok Sabha Election Defeat

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here