പാലക്കാട് ചിറ്റൂരിൽ പുഴയുടെ നടുക്ക് കുട്ടികൾ കുടുങ്ങി

പാലക്കാട് ചിറ്റൂർ പുഴയിൽ കുളിക്കാനിറങ്ങിയ കുട്ടികൾ കുടുങ്ങി. കുടുങ്ങിയ രണ്ടു കുട്ടിളെയും രക്ഷപ്പെടുത്തി. ചിറ്റൂർ അഗ്നിരക്ഷാ സേന കുട്ടികളെ കരയ്‌ക്കെത്തിച്ചു. കുട്ടികൾ പുഴയ്ക്ക് നടുക്ക് കുടുങ്ങിയത് മീൻ പിടിക്കാൻ ഇറങ്ങിയപ്പോൾ. കുട്ടികൾ കുടുങ്ങിയത് കഴിഞ്ഞ ദിവസം നാലംഗ കുടുംബം അപകടത്തിൽപ്പെട്ട സ്ഥലത്താണ്.
ഇന്നലെയാണ് പാലക്കാട് ചിറ്റൂരിൽ പുഴയിൽ കുടുങ്ങിയ 4 പേരെ രക്ഷപ്പെടുത്തിയത്. പുഴയിൽ കുളിക്കാനിറങ്ങിയ 2 യുവാക്കളേയും വയോധികരായ സ്ത്രീയേയും പുരുഷനേയും ഫയർഫോഴ്സ് സംഘം കരയ്ക്കെത്തിച്ചൂ. ഇവർ മൈസൂർ സ്വദേശികളാണ്.മൂലത്തറ റെഗുലേറ്റർ തുറന്നതോടെയാണ് ചിറ്റൂർ പുഴയിൽ വെള്ളം ഉയർന്നത്. ഇതോടെ നാലുപേരും പുഴയുടെ നടുക്കുള്ള പാറയിൽ കുടുങ്ങുകയായിരുന്നു.
Story Highlights : chittoor river rescue mission
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here