Advertisement

നിലമ്പൂരില്‍ ചരിഞ്ഞ നിലയില്‍ കണ്ടെത്തിയ കാട്ടാനയ്ക്ക് ഷോക്കേറ്റത് വൈദ്യുതി വേലിയില്‍ നിന്ന്; കൊലപ്പെടുത്താന്‍ ഉദ്ദേശിച്ച് ചെയ്ത പ്രവര്‍ത്തിയാകാമെന്ന് റേഞ്ച് ഓഫിസര്‍

July 20, 2024
Google News 3 minutes Read
wild elephant died in Nilambur due to electric shock

മലപ്പുറം നിലമ്പൂരില്‍ കാട്ടാനയെ ചരിഞ്ഞ നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ നിര്‍ണായക വിവരം. ആന മരിച്ചത് ഷോക്കേറ്റെന്നാണ് വിവരം. വൈദ്യുതി വേലിയില്‍ നിന്നാണ് ആനയ്ക്ക് ഷോക്കേറ്റത്. കൊല്ലണം എന്ന ഉദ്ദേശ്യത്തോടെ ചെയ്ത പ്രവര്‍ത്തിയെന്നാണ് നിലമ്പൂര്‍ റേഞ്ച് ഓഫീസര്‍ പറയുന്നത്. ആദ്യഘട്ടത്തില്‍ ആനയ്ക്ക് സോളാര്‍ വേലിയില്‍ നിന്ന് ഷോക്കേറ്റെന്നായിരുന്നു കരുതിയിരുന്നത്. എന്നാല്‍ സോളാര്‍ വേലിയില്‍ നിന്ന് ഷോക്കേറ്റാല്‍ ആന ചരിയില്ലെന്ന് റേഞ്ച് ഓഫിസര്‍ പറയുന്നു. നിലമ്പൂര്‍ , കരുളായി റെയ്ഞ്ച് ഓഫീസര്‍മാര്‍ സംഭവസ്ഥലത്തെത്തി പരിശോധന നടത്തി. (wild elephant died in Nilambur due to electric shock)

നിലമ്പൂര്‍ മൂത്തേടം കാരകുളം ചീനി കുന്നിലാണ് സംഭവം. വനാതിര്‍ത്തിയോടെ ചേര്‍ന്ന് സ്വകാര്യ വ്യക്തിയുടെ സോളാര്‍ വൈദ്യുത വേലിയില്‍ തട്ടിയ നിലയിലാണ്കാട്ടാനയെ ചരിഞ്ഞ നിലയില്‍ കണ്ടെത്തിയത്. ഏകേേദശം 20 വയസ് പ്രായമുള്ള കൊമ്പനാണ് ചരിഞ്ഞത്.

Read Also: ഹൈന്ദവ ആരാധനാലയങ്ങൾക്ക് സമീപം മുസ്‌ലിമുകൾ പൂജാസാധനങ്ങൾ വിൽക്കരുതെന്ന് വിഎച്ച്പി

സ്വകാര്യ വ്യക്തിയുടെ വേലി ആന അബദ്ധത്തില്‍ തൊട്ടതുമൂലം ഷോക്കേറ്റെന്നായിരുന്നു പ്രാഥമിക നിഗമനം. സ്ഥലമുടമയ്ക്ക് എതിരായി നടപടിയുണ്ടായേക്കുമെന്നാണ് സൂചന.

Story Highlights : wild elephant died in Nilambur due to electric shock

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here