Advertisement

തൂങ്ങിമരിക്കുന്നതായുള്ള റീല്‍ ഷൂട്ട് ചെയ്ത് ഏഴാം ക്ലാസുകാരന്‍; കയര്‍ കുരുങ്ങി മരണത്തോട് മല്ലിടുമ്പോഴും അഭിനയമെന്ന് കൂട്ടുകാര്‍ കരുതി; കുട്ടിയ്ക്ക് ദാരുണാന്ത്യം

July 22, 2024
Google News 3 minutes Read
As Madhya Pradesh boy dies while making reel, friends keep recording

തൂങ്ങിമരിക്കുന്നതായുള്ള റീല്‍ ഷൂട്ട് ചെയ്യാന്‍ ശ്രമിച്ച ഏഴാം ക്ലാസുകാരന് ദാരുണാന്ത്യം. മധ്യപ്രദേശിലെ മൊറേനയില്‍ ശനിയാഴ്ചയാണ് സംഭവം. സംഭവത്തിന്റെ നടുക്കുന്ന ദൃശ്യങ്ങള്‍ പുറത്ത് വന്നു. (As Madhya Pradesh boy dies while making reel, friends keep recording)

കരണ്‍ പാര്‍മര്‍ എന്ന ഏഴാംക്ലാസുകാരാണ് റീല്‍ ചിത്രീകരിക്കുന്നതിനിടെ ദാരുണാന്ത്യമുണ്ടായത്. ശനിയാഴ്ച മൊറേനയിലെ അംബാ ടൌണില്‍ നടന്ന സംഭവത്തിന്റെ ദൃശ്യങ്ങളാണ് പുറത്ത് വന്നത്. കളിക്കുന്നതിനിടെയാണ് ആത്മഹത്യ ചെയ്യുന്നതായുള്ള വീഡിയോ തമാശയ്ക്ക് ചിത്രീകരിക്കാന്‍ കുട്ടികള്‍ തീരുമാനിക്കുന്നത്. മരത്തില്‍ കയര്‍ കെട്ടി കഴുത്തിലിട്ട് കരണ്‍ ആത്മഹത്യ അഭിനയിച്ചു.

Read Also: യുഎസ് പ്രസിഡൻ്റ് തെരഞ്ഞെടുപ്പ്: സ്ഥാനാർഥിത്വത്തിൽനിന്ന് പിന്മാറി ജോ ബൈഡൻ; കമല ഹാരിസിനെ നിർദേശിച്ചു

ഒപ്പമുണ്ടായിരുന്നവര്‍ അത് ചിത്രീകരിക്കുകയും ചെയ്തു. കയര്‍മുറുകി മരണത്തോട് മല്ലടിക്കുമ്പോഴും അതും അഭിനയമെന്ന് കരുതി കൂട്ടുകാര്‍ പ്രോത്സാഹിപ്പിക്കുന്നത് ദൃശ്യങ്ങളിലുണ്ട്. ബോധമറ്റ് വീണ കുട്ടിയെ വിവരമറിഞ്ഞെത്തിയ മുതിര്‍ന്നവരാണ് ആശുപത്രിയിലെത്തിച്ചത്. പക്ഷെ ജീവന്‍ രക്ഷിക്കാനായില്ല.

Story Highlights :  As Madhya Pradesh boy dies while making reel, friends keep recording

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here