Advertisement

Budget 2024: നിര്‍മല സീതാരാമൻ ആദായ നികുതി പരിഷ്‌കരിക്കുമോ? ഉയരുന്ന പ്രധാന ആവശ്യങ്ങൾ ഇവ

July 22, 2024
Google News 2 minutes Read

മൂന്നാം മോദി സ‍ർക്കാരിൻ്റെ ആദ്യ സമ്പൂര്‍ണ ബജറ്റ് ധനമന്ത്രി നിർമല സീതാരാമൻ നാളെ അവതരിപ്പിക്കാനിരിക്കെ രാജ്യത്തെ മധ്യവര്‍ഗം ആദായ നികുതി ഇളവ് ലഭിക്കുമെന്ന പ്രതീക്ഷയിലാണ്. വികസിത ഭാരതം 2047 കാഴ്ചപ്പാടിനൊപ്പം മുന്നോട്ട് പോകുന്ന കേന്ദ്രസർക്കാർ ആദായ നികുതി ഇളവ് ചെയ്യുമോയെന്നാണ് ഉറ്റുനോക്കപ്പെടുന്നത്. പ്രധാനമായും അഞ്ച് മാറ്റങ്ങളാണ് ആദായ നികുതിയിൽ ജനം പ്രതീക്ഷിക്കുന്നത്.

ആദായ നികുതി പരിധി ഉയര്‍ത്തുമെന്നതാണ് പ്രധാന പ്രതീക്ഷ. നിലവിൽ മൂന്ന് ലക്ഷം വരെ വാര്‍ഷിക വരുമാനമുള്ളവര്‍ ആദായ നികുതി പരിധിക്ക് പുറത്താണ്. ഈ പരിധി അഞ്ച് ലക്ഷമാക്കി ഉയര്‍ത്തുകയാണെങ്കിൽ അത് നികുതി ദായക‍ർക്ക് വലിയ ആശ്വാസമാകും. പുതിയ ആദായ നികുതി സമ്പ്രദായത്തിലാവും ഈ മാറ്റം വരികയെന്നാണ് കരുതുന്നത്. അങ്ങനെയെങ്കിൽ കൂടുതൽ നികുതി ദായകര്‍ പുതിയ സമ്പ്രദായത്തിലേക്ക് മാറുകയും ചെയ്യും.

Read Also: Budget 2024: മൂന്നാം മോദി സർക്കാരിന്റെ ആദ്യ ബജറ്റ്; ജനപ്രിയ പ്രഖ്യാപനങ്ങൾക്ക് സാധ്യത

നികുതി ഘടന പരിഷ്കരിക്കുമോയെന്നതാണ് മറ്റൊരു ചോദ്യം. ഇപ്പോൾ 12-15 ലക്ഷം രൂപ വാര്‍ഷിക ശമ്പളം വാങ്ങുന്നവര്‍ പുതിയ നികുതി സമ്പ്രദായത്തിൽ 20% നികുതി അടയ്ക്കണം. ഇവര്‍ക്ക് യാതൊരു വിധ ഇളവുകളുമില്ല. അതിനാൽ തന്നെ ഈ നികുതി നിര്‍ദ്ദേശം വളരെ ഉയര്‍ന്നതെന്നാണ് നികുതി ദായകരുടെ ഭാഗത്ത് നിന്നുള്ള വിമര്‍ശനം. ഇതിൽ കുറവുണ്ടാകുമോയെന്നും ഉറ്റുനോക്കുന്നുണ്ട്. അങ്ങിനെയാണെങ്കിൽ 15 ലക്ഷത്തിന് മേലെ ശമ്പളം ലഭിക്കുന്നവര്‍ 30 ശതമാനം നികുതി അടക്കാൻ നിര്‍ബന്ധിക്കപ്പെടുന്ന സാഹചര്യത്തിനും മാറ്റം ഉണ്ടാകണം. 9-12 ലക്ഷം ശമ്പളം വാങ്ങുന്നവരുടെ 15% നികുതിയിലും പുതിയ സമ്പ്രദായത്തിൽ മാറ്റം വേണമെന്ന് ആവശ്യമുണ്ട്. സ്റ്റാൻ്റേര്‍ഡ് ഡിഡക്ഷൻ 50000 ത്തിൽ നിന്ന് ഒരു ലക്ഷത്തിലേക്ക് ഉയര്‍ത്തണമെന്നതാണ് മറ്റൊരു ആവശ്യം. നാളെ രാവിലെ ധനമന്ത്രിയുടെ ബജറ്റിൽ മധ്യവര്‍ഗം പ്രതീക്ഷയോടെ ഈ പ്രഖ്യാപനങ്ങൾക്കായി കാത്തിരിക്കുകയാണ്.

Story Highlights :  The rationalisation of tax slabs under the new tax regime is expected.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here