Advertisement

ഒളിമ്പിക്സ് ഉദ്ഘാടനത്തിന് തൊട്ടുമുമ്പ് ഫ്രാൻസിൽ അതിവേഗ റെയിൽ ശൃംഖലയ്ക്ക് നേരെ ആക്രമണം

July 26, 2024
Google News 1 minute Read

ഒളിമ്പിക്‌സ് ഉദ്ഘാടന ചടങ്ങുകൾ നടക്കാൻ മണിക്കൂറുകൾ ബാക്കി നിൽക്കെ പാരിസിൽ അട്ടിമറി നീക്കം. ഫ്രാൻസിൽ അതിവേഗ റെയിൽ ശൃംഖലയ്ക്ക് നേരെ ആക്രമണം. നിരവധി ട്രെയിനുകൾ റദ്ദാക്കി. പല ട്രെയിനുകളും വഴിതിരിച്ച് വിടുന്നു. ആക്രമണം കൂടുതൽ ബാധിച്ചത് വടക്ക് കിഴക്കൻ റെയിൽ സർവീസുകളെ.

ആക്രമണത്തെ അപലപിച്ച് ഫ്രഞ്ച് ഗതാഗതമന്ത്രി രംഗത്തെത്തി. യാത്രകൾ മാറ്റിവെക്കാൻ നിർദേശം നൽകി. 7,500 അത്‌ലറ്റുകളും 300,000 കാണികളും വിഐപികളും പങ്കെടുക്കുന്ന പാരീസ് ഒളിമ്പിക്സ് ഉദ്ഘാടന ചടങ്ങിന് ഒരുക്കം പുരോഗമിക്കുന്നതിനിടെയാണ് ആക്രമണമുണ്ടായത്. സംഭവത്തെ വളരെ ഗൗരവത്തോടെയാണ് ഫ്രഞ്ച് സര്‍ക്കാര്‍ വീക്ഷിക്കുന്നത്.

ട്രെയിൻ നെറ്റ്‌വർക്കിനെ തളർത്തുന്നതിനുള്ള ആക്രമണമാണെന്നും എസ്എൻസിഎഫ് വാർത്താ ഏജൻസിയായ എഎഫ്‌പിയോട് പറഞ്ഞു. അക്രമണത്തിന് പിന്നാലെ നിരവധി റൂട്ടുകൾ റദ്ദാക്കേണ്ടിവരുമെന്നും അറ്റകുറ്റപ്പണികൾ സമയമെടുക്കുമെന്നും എസ്എൻസിഎഫ് പറഞ്ഞു.

Story Highlights :  France’s high-speed Rail Network Attack

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here