Advertisement

കോട്ടയത്ത് ബസ് മറിഞ്ഞുണ്ടായ അപകടം: ബസ് അമിതവേ​ഗത്തിലായിരുന്നുവെന്ന് യാത്രക്കാർ

July 27, 2024
Google News 2 minutes Read

കോട്ടയം വെട്ടിക്കാട്ട്മുക്കിൽ ബസ് തലകീഴായി മറിഞ്ഞുണ്ടായ അപകടത്തിന് കാരണം അമിതവേ​ഗമെന്ന് യാത്രക്കാർ. അമിത വേഗത്തിൽ വളവ് തിരിക്കുന്നതിനിടെയാണ് ബസ് മറിഞ്ഞത്. എറണാകുളം- പാലാ- ഈരാറ്റുപേട്ട റൂട്ടിൽ സർവീസ് നടത്തുന്ന ആവേമരിയ എന്ന ബസാണ് അപകടത്തിൽപ്പെട്ടത്.

ബസ് എപ്പോഴും അമിത വേ​ഗത്തിലാണ് ഓടുന്നതെന്ന് യാത്രക്കാർ പറയുന്നു. അപകടത്തിൽ നിരവധി യാത്രക്കാർക്ക് പരുക്കേറ്റിരുന്നു. മൂന്നു പേരുടെ നില ​ഗുരുതരമാണ്. തലയോലപ്പറമ്പ് വെട്ടിക്കാട്ടുമുക്കിൽ ആയിരുന്നു അപകടം. പരുക്കേറ്റവരെ കോട്ടയം മെഡിക്കൽ‌ കോളജിൽ പ്രവേശിപ്പിച്ചു. അമിതവേ​ഗതയിലെത്തിയ ബസ് നിയന്ത്രണം വിട്ട് തലകീഴായി മറിയുകയായിരുന്നു.

Story Highlights : Passenger say bus was speed that cause the accident in Kottayam

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here