Advertisement

അർജുന്റെ കുടുംബത്തിന്റെ ദുഃഖം സഹിക്കാനാകുന്നില്ല, എപ്പോൾ വിളിച്ചാലും തെരച്ചിലിന് വരുമെന്ന് ഈശ്വർ മാൽപെ

July 28, 2024
Google News 1 minute Read

പോയിന്റ് നാലിൽ തെരച്ചിൽ നടത്തിയിട്ടും ലോറി കണ്ടെത്താനായില്ലെന്ന് ഈശ്വർ മാൽപെ. അർജുന്റെ കുടുംബത്തിന്റെ ദുഃഖം സഹിക്കാനാകുന്നില്ല. എപ്പോൾ വിളിച്ചാലും തെരച്ചിൽ നടത്താൻ തയ്യാറെന്ന് ഈശ്വർ മാൽപെ പറഞ്ഞു. ഇന്ന് രണ്ട് തവണ ഡൈവിങ് നടത്തി. മൂന്ന് സ്ഥലങ്ങളിലാണ് തിരച്ചിൽനടത്തിയത്. എന്നാൽ ഒന്നും ലഭിച്ചില്ല, പുഴയിൽ നിറയെ ചെളിയും കമ്പികളും മരകഷ്ണവുമാണുണ്ടായിരുന്നത്.

ട്രക്ക് എവിടെയാണെന്ന് കാണാൻ സാധിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.മറ്റ് ദൗത്യങ്ങളിൽ നിന്ന് ഇതിനുണ്ടായ വെല്ലുവിളി ഒരുപാട് ദുഃഖകരമായിരുന്നു. അർജുന്റെ വീട്ടുകാർ ഒരുപാട് കരയുന്നുണ്ട്, ഇവിടെയുള്ള രണ്ട് പേരെയും തിരിച്ച് കിട്ടിയിട്ടില്ല. അവരുടെ കുടുംബം കരയുന്നുണ്ടെന്നും ഈശ്വർ മാൽപെ പറഞ്ഞു. ഇന്നലെ ആറ് തവണ ഡൈവിങ് നടത്തിയിരുന്നതായി ഈശ്വർ മാൽപെ പറഞ്ഞു.

ഗം​ഗാവാലി നദിയ്ക്ക് വലിയ ആഴം ഉണ്ട്. ശക്തമായ അടിയൊഴുക്കുണ്ട്. 40 അടിവരെ താഴ്ചയുണ്ട്. നദിക്കടിയിൽ സമ്മർദ്ദം കൂടുതലാണ്. പുഴയിലെ വെള്ളം കലങ്ങി മറിഞ്ഞ നിലയിലാണ്. അത് തെളിയണം. താത്കാലികമായാണ് പിന്മാറുന്നത്. തിരച്ചിൽ തുടരും, എപ്പോൾ വിളിച്ചാലും തങ്ങൾ വരുമെന്നും ഈശ്വർ മാൽപെ പറഞ്ഞു.

Story Highlights : Eshwar Malpe about Arjun Rescue

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here