Advertisement

ഇടുക്കി അടിമാലിയില്‍ ആദിവാസി യുവതിയെ വെട്ടേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി; ഭര്‍ത്താവ് കസ്റ്റഡിയില്‍

July 28, 2024
Google News 2 minutes Read
tribal woman found dead in Adimaly

ഇടുക്കി അടിമാലി വാളറയില്‍ ആദിവാസി യുവതിയെവെട്ടേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. അഞ്ചാംമയില്‍ കുടി സ്വദേശിനി ജലജ ആണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ ഭര്‍ത്താവ് ബാലകൃഷ്ണനെ അടിമാലി പൊലീസ് കസ്റ്റഡിയിലെടുത്തു. (tribal woman found dead in Adimaly)

ഇന്നലെ രാത്രിയാണ് സംഭവം. പണം ഇടപാടുമായി ബന്ധപ്പെട്ട തര്‍ക്കം ജലജയും ഭര്‍ത്താവ് ബാലകൃഷ്ണനും തമ്മില്‍ ഉണ്ടായിരുന്നു. ഇതേ തുടര്‍ന്നുണ്ടായ വാക്കേറ്റം കൊലപാതകത്തില്‍ കലാശിക്കുകയായിരുന്നു എന്നാണ് പോലീസിന്റെ നിഗമനം. ഇന്നലെ രാത്രിയില്‍ മദ്യലഹരിയില്‍ എത്തിയ ബാലകൃഷ്ണന്‍ ജലജയെ വെട്ടിയും കുത്തിയും കൊലപ്പെടുത്തിയെന്നാണ് പൊലീസ് പറയുന്നത്. പ്രതിയെ പൊലീസ് പുലര്‍ച്ചെ കസ്റ്റഡിയില്‍ എടുത്തു. വിശദമായി ചോദ്യം ചെയ്യുകയാണ്.

Read Also: യുഎസ് പ്രസിഡൻ്റ് തെരഞ്ഞെടുപ്പ്: സ്ഥാനാർഥിത്വത്തിൽനിന്ന് പിന്മാറി ജോ ബൈഡൻ; കമല ഹാരിസിനെ നിർദേശിച്ചു

ഫോറന്‍സിക് സംഘം ഉള്‍പ്പെടെ സംഭവസ്ഥലത്ത് പരിശോധന നടത്തി. ഇന്‍ക്വസ്റ്റ് നടപടി പൂര്‍ത്തിയാക്കി മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി അടിമാലി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. പ്രതി കുറ്റം സമ്മതിച്ചാല്‍ തെളിവെടുപ്പ് നടത്തും. മറ്റാര്‍ക്കെങ്കിലും കൊലപാതകത്തില്‍ പങ്കുണ്ടോ എന്ന് പോലീസ് അന്വേഷിക്കുകയാണ്.

Story Highlights : tribal woman found dead in Adimaly

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here