കാർ നിയന്ത്രണം വിട്ടു തെങ്ങിൽ ഇടിച്ച് അപകടം; DYFI നേതാവ് ഉൾപ്പടെ രണ്ടുപേർ മരിച്ചു

ആലപ്പുഴ കലവൂരിൽ വാഹന അപകടത്തിൽ രണ്ട് മരണം. ഡിവൈഎഫ്ഐ നേതാവ് ഉൾപ്പടെ രണ്ടുപേർ മരിച്ചു. ഡിവൈഎഫ്ഐ മാരാരിക്കുളം ഏരിയ സെക്രട്ടറി എം.രജീഷ്, മറ്റൊരു ഡിവൈഎഫ്ഐ പ്രവർത്തകനായ അനന്തു എന്നിവരാണ് മരിച്ചത്. ഇവർ സഞ്ചരിച്ച കാർ നിയന്ത്രണം വിട്ട് തെങ്ങിൽ ഇടിക്കുകയായിരുന്നു. രാത്രി ഒമ്പത് മണിയോടെയായിരുന്നു അപകടം.
Read Also: കോഴിക്കോട് കനോലി കനാലിൽ വീണ യുവാവിനെ കണ്ടെത്തി; അപകടം ചൂണ്ടയിടുന്നതിനിടെ
കലവൂർ മാരൻകുളങ്ങര റോഡിലാണ് അപകടം നടന്നത്. കാർ വെട്ടിപ്പൊളിച്ചാണ് ഇവരെ ആശുപത്രിയിൽ എത്തിച്ചത്. കാറിനുള്ളിൽ അഞ്ചുപേർ ഉണ്ടായിരുന്നു. ഇവരെ പരുക്കുകളോടെ ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആര്യാട് ബ്ലോക്ക് പഞ്ചായത്ത് മെമ്പർ കൂടിയാണ് മരിച്ച എം.രജീഷ്. വാഹനത്തിന്റെ നിയന്ത്രണം തെറ്റിയതാണ് അപകടകാരണം.
Story Highlights : Two died in car accident in Alappuzha Kalavoor
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here