Advertisement

മാസപ്പടിക്കേസ്; വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും

July 29, 2024
Google News 1 minute Read

മുഖ്യമന്ത്രിയുടെ മകൾ ടി വീണക്കെതിരെ ഉയർന്ന മാസപ്പടി ആരോപണത്തിൽ വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ട് മാത്യു കുഴൽനാടൻ എംഎൽഎ നൽകിയ റിവിഷൻ പെറ്റീഷനിൽ ഇന്ന് ഹൈക്കോടതിയിൽ വാദം തുടരും. മുഖ്യമന്ത്രിയും സർക്കാരും എതിർകക്ഷിളാണ്. നടന്നത് രണ്ട് കമ്പനികൾ തമ്മിലുള്ള ഇടപാടാണ്. ഇതിൽ മുഖ്യമന്ത്രിക്കും സർക്കാരിനും ബന്ധമില്ലെന്നാണ് പ്രോസിക്യൂഷൻ കഴിഞ്ഞദിവസം വാദിച്ചത്.

സിഎംആർല്ലും എക്സാലോജിക്കും തമ്മിലുളള കരാർ ഇടപാടിൽ ഇരുകമ്പനികൾക്കും പരാതിയില്ലെന്നും മുഖ്യമന്ത്രിയെ ഇതുമായി ബന്ധപ്പെടുത്താനുളള ആസൂത്രിത നീക്കമാണ് ഹ‍ർജിക്ക് പിന്നിലെന്നുമാണ് നിലപാട്.

തൃക്കുന്നപ്പുഴയിൽ വിവാദ കമ്പനിയായ സിഎംആർ ലിന് അനധികൃതമായി ഭൂമി അനുവദിക്കുന്നതിൽ ഉൾപ്പെടെ മുഖ്യമന്ത്രി ഇടപെട്ട് എന്നാണ് മാത്യു കുഴൽനാടന്റെ വാദം. ഇതിനു പകരമായാണ് മകളുടെ കമ്പനിക്ക് ചെയ്യാത്ത സേവനത്തിന് CMRL പണം നൽകിയിരുന്നതെന്നും ഹർജിയിൽ ആരോപിക്കുന്നുണ്ട്.

Story Highlights : Masappadi case in High Court today

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here