വയനാട് ഉരുൾപൊട്ടൽ: അവധിയിലുള്ള ഉദ്യോഗസ്ഥരോട് രക്ഷാപ്രവർത്തനത്തിനെത്താൻ നിർദേശം നൽകി സൈന്യം

വയനാട് ഉരുൾപൊട്ടൽ ദുരന്തത്തിൻ്റെ പശ്ചാത്തലത്തിൽ അവധിയിലുള്ള ഉദ്യോഗസ്ഥരോട് രക്ഷാപ്രവർത്തനത്തിൽ പങ്കെടുക്കാൻ നിർദേശം നൽകി സൈന്യം. സംയുക്തസേന ഇതുവരെ ആയിരത്തിലധികം പേരെ രക്ഷപ്പെടുത്തിയതായി സൈന്യം അറിയിച്ചു. എഴുപതോളം മൃതദേഹങ്ങൾ കണ്ടെടുത്തു എന്നും സൈന്യം.
തിരുവനന്തപുരം ഉള്ള രണ്ട് ആർമി സംഘങ്ങൾ രാത്രി കോഴിക്കോട് എത്തി. മദ്രാസ് എൻജിനീയറിംഗ് ടാസ്ക് ഫോഴ്സ് രണ്ടുമണിക്ക് സംഭവ സ്ഥലത്ത് എത്തി. ചൂരൽമലയിൽ 170 അടി നീളമുള്ള പാലം നിർമ്മിക്കുമെന്നും സൈന്യം വ്യക്തമാക്കി. ജെസിബി, ട്രക്കുകൾ അടക്കമുള്ള സാമഗ്രികൾ രണ്ടുമണിയോടെ വയനാട്ടിൽ എത്തുമെന്ന് സൈന്യം അറിയിച്ചു.
Read Also: മഞ്ചേരിയിൽ വച്ച് മന്ത്രി വീണാ ജോർജിന്റെ വാഹനം അപകടത്തിൽപ്പെട്ടു; മന്ത്രിയുടെ കൈയ്ക്ക് പരുക്ക്
നാടിനെ നടുക്കിയ വയനാട് മുണ്ടക്കൈ ചൂരൽമല ദുരന്തത്തിൽ 166 പേർ മരിച്ചു. 191 പേർ വിവിധ ആശുപത്രികളിൽ ചികിത്സയിൽ കഴിയുകയാണ്. 50 മൃതദേഹങ്ങൾ തിരിച്ചറിഞ്ഞു. പരുക്കേറ്റ പലരുടേയും നില അതീവ ഗുരുതരമാണ്. 3069 പേരെ വിവിധ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റി. കാണാതായവർക്കുവേണ്ടി തിരച്ചിൽ നടത്താൻ ദൗത്യസംഘം പുലർച്ചെ മുണ്ടെക്കൈയിലെത്തി തിരച്ചിൽ ആരംഭിച്ചു.
Story Highlights : Wayanad Landslie Army direct officers on leave to come to rescue operation
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here