‘CMDRFനെതിരായ പ്രചരണം നടത്തുന്നവരെ കരുതിയിരിക്കണം; പ്രഥമ പരിഗണന രക്ഷപ്രവർത്തനത്തിന്’; മന്ത്രി എംബി രാജേഷ്

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിക്കെതിരെ പ്രചരണം നടത്തുന്നവരെ കരുതിയിരിക്കണമെന്ന് മന്ത്രി എംബി രാജേഷ്. പണം തട്ടുകയാണ് ഇത്തരക്കാരുടെ ലക്ഷ്യമെന്ന് മന്ത്രി പറഞ്ഞു. ഹൈകോടതി ജഡ്ജി അടക്കം ദുരിതാശ്വാസനിധിയിലേക്ക് പണം നൽകണം എന്നാണ് പറഞ്ഞതെന്ന് മന്ത്രി പറഞ്ഞു.
വയനാടിനെ വീണ്ടെടുക്കാൻ തന്റെ വകുപ്പിന് ചെയ്യാനാകുന്ന കാര്യങ്ങൾ സമയബന്ധിതമായി ചെയ്യുമെന്ന് മന്ത്രി എംബി രാജേഷ് പറഞ്ഞു. ഇപ്പോഴത്തെ പ്രഥമ പരിഗണന രക്ഷപ്രവർത്തനത്തിനാണെന്ന് മന്ത്രി എംബി രാജേഷ് വ്യക്തമാക്കി. വയനാട്ടിൽ അടിയന്തര ശ്രദ്ധ മുഴുവൻ രക്ഷാപ്രവർത്തനത്തിനെന്നും രക്ഷാപ്രവർത്തനത്തിന് ശേഷം പുനരധിവാസം ഉൾപ്പെടെയുള്ള കാര്യങ്ങൾ പരിഗണിക്കുമെന്നും മന്ത്രി പറഞ്ഞു.
Read Also: തകർന്നടിഞ്ഞ് പുഞ്ചിരിമട്ടം; മനുഷ്യസാന്നിധ്യം കണ്ടെത്താനായില്ല; തിരച്ചിൽ ദുഷ്കരം
വയനാട്ടിൽ രക്ഷാദൗത്യം പുരോഗമിക്കുകയാണ്. ഒടുവിലത്തെ കണക്കുകൾ പ്രകാരം 291 പേരാണ് മരിച്ചത്. ഇതുവരെ ദൗത്യമേഖലയിൽ 15 ഹിറ്റാച്ചികൾ എത്തിയിട്ടുണ്ട്. 1100 അംഗങ്ങൾ ഉള്ള സംഘമാണ് തിരച്ചിൽ നടത്തുന്നത്. മൃതദേഹങ്ങൾ കണ്ടെത്താൻ കഡാവർ നായകളെയും ദുരന്തമേഖലയിൽ എത്തിച്ചു. പോലീസിന്റെ കെ 9 ടീമും തിരച്ചിലിൽ പങ്കെടുക്കുന്നുണ്ട്. ബെയ്‌ലി പാലത്തിന്റെ നിർമ്മാണം ഉച്ചയോടെ പൂർത്തിയാക്കും. ഇത് പൂർത്തിയാകുന്നതോടെ രക്ഷാദൗത്യത്തിന് കൂടുതൽ വേഗം കൈവരിക്കും.
Story Highlights : Minister MB Rajesh against propaganda against CM relief fund
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here