Advertisement

ബാലിശമായ പ്രചാരണങ്ങൾ ഈ സമയത്ത് വേണ്ട, ദുരിതാശ്വാസനിധിയിലേക്ക് പണമയക്കണം; അഭ്യർത്ഥനയുമായി ട്വന്റിഫോർ

August 2, 2024
Google News 7 minutes Read
24 news request viewers to send money to CMDRF amid Wayanad disaster

ഉരുൾപൊട്ടൽ ദുരന്തം തകർത്ത വയനാടിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് പണമയക്കണമെന്ന അഭ്യർത്ഥനയുമായി ട്വന്റിഫോർ. ദുരന്തമുഖത്ത് നമ്മുക്ക് ചെയ്യാനാകുന്ന ഏറ്റവും നല്ല കാര്യമെന്ന നിലയിൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കഴിയുന്നവരെല്ലാം പണമയക്കണമെന്ന് ട്വന്റിഫോർ ചീഫ് എഡിറ്റർ ആർ ശ്രീകണ്ഠൻ നായർ അഭ്യർത്ഥിച്ചു. കഴിയുന്നവർ ദുരിതാശ്വാസനിധിയിലേക്ക് പണമയക്കണമെന്ന് ഹാഷ്മി താജ് ഇബ്രാഹിമും അഭ്യർത്ഥിച്ചു. (24 news request viewers to send money to CMDRF amid Wayanad disaster)

ദുരന്തമുഖത്ത് രാഷ്ട്രീയ മുതലെടുപ്പിനായി വ്യാജ പ്രചാരണം നടത്തുന്നവരെ ജനങ്ങളെതിർക്കുമെന്ന് ആർ ശ്രീകണ്ഠൻ നായർ പറഞ്ഞു. ട്വന്റിഫോറിന്റെ പേരിൽ ഉൾപ്പെടെ ചില വ്യാജപ്രചാരണങ്ങൾ നടക്കുന്നുണ്ടെന്നും ഇതിലൂടെ ചില ആളുകൾ ലക്ഷ്യം വയ്ക്കുന്ന രാഷ്ട്രീയ നേട്ടം വയനാട് ദുരന്തത്തിന്റെ ഈ സാഹചര്യത്തിൽ അവർക്ക് ലഭിക്കില്ലെന്നും ബാലിശമായ പ്രചാരണങ്ങൾ ഈ ഘട്ടത്തിലെങ്കിലും ഒഴിവാക്കണമെന്നും ആർ ശ്രീകണ്ഠൻ നായർ കൂട്ടിച്ചേർത്തു.

Read Also: കനത്ത മഴ; സംസ്ഥാനത്തെ 7 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി

വയനാട്ടിൽ നൂറുകണക്കിനാളുകൾ ദുരിതം അനുഭവിക്കുന്ന ഈ വേളയിൽ കക്ഷിരാഷ്ട്രീയത്തിന്റെ പേരിൽ വില പേശരുതെന്നും ഇത് അതിനുള്ള സമയമല്ലെന്നും ആർ ശ്രീകണ്ഠൻ നായർ ഓർമിപ്പിച്ചു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽ തിരിമറി നടന്നെന്ന് ഒരു ഏജൻസിയ്ക്കും ഇതുവരെ കണ്ടെത്താൻ സാധിച്ചിട്ടില്ല. വിദേശത്ത് നിന്നുൾപ്പെടെ പണം അയയ്ക്കാൻ ആ​ഗ്രഹിക്കുന്നവർ അത് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലൂടെ തന്നെ കൈമാറണമെന്നും ആർ ശ്രീകണ്ഠൻ നായർ പറഞ്ഞു.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന നൽകാം

A/c Number: 39251566695

A/c Name: CHIEF MINISTER’S DISTRESS RELIEF FUND ACCOUNT NO. 02
Branch: City Branch, Thiruvananthapuram
IFSC : SBIN0070028 | SWIFT CODE : SBININBBT08
Account Type: Savings | PAN: AAAGD0584M
https://donation.cmdrf.kerala.gov.in/#donation

Story Highlights : 24 news request viewers to send money to CMDRF amid Wayanad disaster

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here