വയനാടിന് കർണാടക സർക്കാർ 100 വീടുകൾ നിർമിച്ച് നൽകും
വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍പ്പെട്ടവര്‍ക്ക് 100 വീടുകള്‍ കര്‍ണാടക സര്‍ക്കാര്‍ നിര്‍മിച്ച് നല്‍കുമെന്ന് കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ. ഒന്നിച്ച് ഒറ്റക്കെട്ടായി പുനരവധിവാസം പൂര്‍ത്തിയാക്കി പ്രതീക്ഷ നിലനിര്‍ത്തുമെന്നും സിദ്ധരാമയ്യ എക്സില്‍ കുറിച്ചു.
നേരത്തെയും ദുരന്തമുണ്ടായപ്പോള്‍ എല്ലാവിധ പിന്തുണയുമായി അയല്‍സംസ്ഥാനങ്ങളായ കര്‍ണാടകയിലും തമിഴ്നാടും രംഗത്തെത്തിയിരുന്നു. അതേസമയം രാഹുല്‍ ഗാന്ധി 100 വീടുകള്‍ നിര്‍മ്മിച്ച് നൽകും.
തമിഴ്നാട് സര്‍ക്കാരും വയനാടിന് നേരത്തെ സഹായം പ്രഖ്യാപിച്ചിരുന്നു. ഇതിനുപിന്നാലെയാണ് കര്‍ണാടകയും വയനാട് പുനരധിവാസ പദ്ധതിയില്‍ 100 വീടുകള്‍ നിര്‍മിച്ചു നല്‍കുമെന്ന് പ്രഖ്യാപിച്ചത്.
വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തത്തിൽ കേരളത്തിന് എല്ലാവിധ പിന്തുണയുമായി കര്‍ണാടക ഉണ്ടെന്ന് സിദ്ധരാമയ്യ എക്സില്‍ കുറിച്ചു. ദുരന്തബാധിതര്‍ക്ക് കര്‍ണാടക സര്‍ക്കാര്‍ 100 വീട് നിര്‍മിച്ച് നല്‍കും. കര്‍ണാടകയില്‍ നിന്ന് രക്ഷാപ്രവര്‍ത്തനത്തിനായി ഉദ്യോഗസ്ഥരെയും അയച്ചിരുന്നു. തമിഴ്നാട്ടില്‍ നിന്നുള്ള ഫയര്‍ഫോഴ്സും വയനാട്ടിലെത്തിയിരുന്നു.
Story Highlights : Karnataka Govt gave 100 houses Wayanad Landslide
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here