വാക്കുതർക്കത്തിനിടെ യുവാവിനെ കാറിടിച്ച് തെറിപ്പിക്കാൻ ശ്രമം; നിർത്താതെ പോയ കാർ പൊലീസ് പിടികൂടി
കോഴിക്കോട് മുക്കത്ത് വാക്കുതർക്കത്തിനിടെ യുവാവിനെ കാറിടിച്ച് തെറിപ്പിക്കാൻ ശ്രമം. ബോണറ്റിൽ പിടിച്ചിരുന്നതിനാലാണ് യുവാവ് രക്ഷപെട്ടത്. ബൈക്ക് യാത്രികനായ കാരശ്ശേരി സ്വദേശി ഇബ്നു ഫിൻഷാദിനെയാണ് കാറിടിച്ച് തെറിപ്പിക്കാൻ ശ്രമിച്ചത്. യുവാവുമായി കാർ അല്പദൂരം മുന്നോട്ട് പോയി. യുവാവിന് സാരമായി പരുക്കേറ്റിട്ടുണ്ട്.
നിർത്താതെ പോയ കാർ മുക്കം പോലീസ് പിടികൂടി. ബൈക്ക് യാത്രികനായ യുവാവ് ആശുപത്രിയിൽ ചികിത്സയിലാണ്. മുക്കത്ത് തിരക്കുള്ള റോഡിലാണ് സംഭവം നടന്നത്. യൂടേൺ എടുക്കുന്നതിനിടെ കാറും ബൈക്കും തമ്മിൽ ഇടിച്ചിരുന്നു. ഇതിന്റെ പേരിലുള്ള തർക്കത്തിനിടെയാണ് യുവാവിനെ കാറിടിച്ച് തെറിപ്പിക്കാൻ ശ്രമിച്ചത്.
സംഭവത്തിന്റെ ദൃശ്യങ്ങൾ ട്വന്റിഫോറിന് ലഭിച്ചു. കാറിലുണ്ടായിരുന്ന രണ്ട് പേർ തന്നെ മർദിച്ചതായി ബൈക്ക് യാത്രികനായ യുവാവ് പറയുന്നു. ഈങ്ങപ്പുഴ സ്വദേശി ഷാമിലായിരുന്നു കാർ ഓടിച്ചിരുന്നത്. സംഭവത്തിന് പിന്നാലെ നിർത്താതെ പോയ കാറിനെ മുക്കം പൊലീസ് പിന്തുടർന്ന് പിടികൂടുകയായിരുന്നു. ഷാമിലിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.
Story Highlights : During an argument an attempt hit to youth over by car
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here