‘ബിജെപി സംസ്ഥാന നേതൃത്വം പുനരധിവാസ പാക്കേജ് പ്രഖ്യാപിക്കും’; കെ സുരേന്ദ്രൻ
സംസ്ഥാനത്തിന് വേണ്ടി എന്ത് ആവശ്യമുണ്ടെങ്കിലും കൃത്യമായ ഇടപെടൽ നടത്തുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. ദേശീയദുരന്തമെന്ന പരിഗണനയ്ക്ക് കീഴിൽ വരുന്ന എല്ലാ സഹായങ്ങളും വയനാടിന് ലഭ്യമാക്കാൻ വേണ്ടിയുള്ള ഇടപെടലുണ്ടാകുമെന്ന് കെ സുരേന്ദ്രൻ പറഞ്ഞു.
ബിജെപി സംസ്ഥാന നേതൃത്വം പുനരധിവാസ പാക്കേജ് പ്രഖ്യാപിക്കാനുള്ള ആലോചന തുടങ്ങിയിട്ടുണ്ട്. വിഷയവുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രിയെയും ആഭ്യന്തര മന്ത്രിയെയും നേരിട്ട് കാണുമെന്നും കെ സുരേന്ദ്രൻ കൂട്ടിച്ചേർത്തു.
കേന്ദ്രസർക്കാർ വയനാട്ടിലെ ഉരുൾപൊട്ടൽ ദേശീയ ദുരന്തമായി പ്രഖ്യാപിക്കുമോ എന്ന് അറിയില്ല. വയനാടിനായി സമഗ്രമായ പുനരധിവാസ പാക്കേജ് വേണം. ഇതിനായി കേന്ദ്രസർക്കാരിന്റെ സഹായം പരമാവധി ഉറപ്പുവരുത്താൻ ശ്രമിക്കും. കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ പദ്ധതിയെന്തെന്ന് വരും ദിവസങ്ങളിൽ വ്യക്തമാകും.
ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള പലയാളുകളും സഹായങ്ങൾ പ്രഖ്യാപിച്ചിട്ടുണ്ട്. ഇത് കേരളത്തിന്റെ ഒരു പ്രത്യേക അനുഭവമാണ്. എല്ലാവരും ചേർന്നാണ് ദുരന്തത്തെ നേരിടേണ്ടതെന്നുള്ള സന്ദേശമാണ് മലയാളികൾ ഇതിലൂടെ ലോകത്തിന് നൽകുന്നതെന്നും കെ സുരേന്ദ്രൻ പറഞ്ഞു.
Story Highlights : K Surendran About Wayanad Landslide
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here