മധ്യപ്രദേശിൽ ക്ഷേത്രത്തിന്റെ മതിൽ ഇടിഞ്ഞ് 8 കുട്ടികൾക്ക് ദാരുണാന്ത്യം

മധ്യപ്രദേശിൽ മതിൽ ഇടിഞ്ഞുവീണ് 8 കുട്ടികൾ മരിച്ചു, നിരവധി പേർക്ക് പരുക്ക്. മധ്യപ്രദേശിലെ സാഗർ ജില്ലയിൽ ഇന്ന് രാവിലെയാണ് ക്ഷേത്രത്തിന്റെ മതിൽ ഇടിഞ്ഞുവീണ് 8 കുട്ടികൾ മരിക്കുകയും നിരവധി പേർക്ക് പരുക്കേൽക്കുകയും ചെയ്‌തത് .
ഷാഹ്പൂരിലെ ഹർദൗൾ ബാബ ക്ഷേത്രത്തിലെ മതപരമായ ചടങ്ങിനിടെയാണ് ദാരുണമായ സംഭവം. പരുക്കേറ്റ കുട്ടികളെ രക്ഷപ്പെടുത്തി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തെ തുടർന്ന് നാട്ടുകാരുടെ സഹായത്തോടെ പൊലീസ് രക്ഷാപ്രവർത്തനം നടത്തി. ഭിത്തി തകർന്നതിനെത്തുടർന്ന് അവശിഷ്ടങ്ങൾ നീക്കം ചെയ്യാൻ മണ്ണുമാന്തി യന്ത്രം പ്രവർത്തിക്കുന്നത് ദൃശ്യങ്ങളിൽ കാണാം.
സംഭവത്തിൽ അതിയായ വേദനയുണ്ടെന്ന് മുഖ്യമന്ത്രി മോഹൻ യാദവ് പറഞ്ഞു. പരുക്കേറ്റവർ ഉടൻ സുഖം പ്രാപിക്കുമെന്ന് പ്രതീക്ഷിക്കുന്നു. കുട്ടികളെ നഷ്ടപ്പെട്ട കുടുംബങ്ങളെ അനുശോചനം അറിയിക്കുന്നു. ഓരോ കുടുംബത്തിനും 4 ലക്ഷം രൂപ വീതം സർക്കാർ സഹായം നൽകുമെന്നും അദ്ദേഹം പറഞ്ഞു.
Story Highlights : Madhya pradesh temple wall collapses during religious event
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here