‘വയനാടിന്റെ വേദനയാണ് മനസിൽ, അവാര്‍ഡ് നേട്ടം സന്തോഷിപ്പിക്കുന്നില്ല’: മമ്മൂട്ടി
ഫിലിം ഫെയര്‍ അവാര്‍ഡ് വേദിയില്‍ വയനാടിനെ സഹായിക്കണമെന്ന അഭ്യര്‍ത്ഥനയുമായി മമ്മൂട്ടി. പതിനഞ്ചാമത് ഫിലിം ഫെയര്‍ അവാര്‍ഡ് ആണ് മമ്മൂട്ടി ഏറ്റുവാങ്ങിയത്. നന്‍പകല്‍ നേരത്ത് മയക്കം എന്ന ചിത്രത്തിലെ അഭിനയത്തിനാണ് മികച്ച അഭിനേതാവിനുള്ള ഫിലിം ഫെയര്‍ അവാര്‍ഡ് മമ്മൂട്ടി നേടിയത്.
എന്നാൽ അവാര്‍ഡ് നേട്ടം തന്നെ സന്തോഷിപ്പിക്കുന്നില്ലെന്നും വയനാടിന്‍റെ വേദനയാണ് മനസിലെന്നും അദ്ദേഹം പറഞ്ഞു. ജീവനും ഉപജീവനവും നഷ്ടപ്പെട്ടവര്‍ക്കൊപ്പമാണെന്നും എല്ലാവരും വയനാടിനെ സഹായിക്കണമെന്നും മമ്മൂട്ടി അഭ്യര്‍ത്ഥിച്ചു.
ഹൈദരാബാദിലാണ് ഫിലിംഫെയര്‍ സൗത്ത് അവാര്‍ഡ് 2024 അവാര്‍ഡ് നടന്നത്. അവാര്‍ഡ് വാങ്ങിയതിന് ശേഷം മമ്മൂട്ടി നടത്തിയ പ്രസംഗമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ചിത്രത്തിന്റെ സംവിധായകനും, ക്രൂവിനും നന്ദി താരം നന്ദി പറഞ്ഞു.
അതേസമയം, വയനാടിന്റെ രക്ഷാപ്രവര്‍ത്തനത്തിനായി 20 ലക്ഷം രൂപയും തന്റെ കെയര്‍ ആന്‍ഡ് ഷെയര്‍ ഫൗണ്ടേഷന്‍ വഴി മറ്റ് സഹായങ്ങളും മമ്മൂട്ടി ചെയ്തിരുന്നു. ദുല്‍ഖര്‍ സല്‍മാന്‍ 15 ലക്ഷം രൂപയാണ് സഹായധനമായി നല്‍കിയത്.
Story Highlights : Mammootty Filim Fare wayanad landslide
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here