Advertisement

‘വയനാട്ടിൽ ടൗൺഷിപ്പ് സർക്കാർ നേതൃത്വത്തിൽ മാത്രമാകും നടപ്പിലാക്കുക’: എ കെ ശശീന്ദ്രൻ

August 5, 2024
Google News 1 minute Read

വയനാട്ടിൽ ടൗൺ ഷിപ്പ് സംസ്ഥാന സർക്കാരിന്റെ നേതൃത്വത്തിൽ നടപ്പിലാക്കുമെന്ന് വനം മന്ത്രി. ടൗൺ ഷിപ്പ് സംസ്ഥാന സർക്കാരിന്റെ നേതൃത്വത്തിൽ മാത്രമാണ് നടപ്പിലാക്കുകയെന്നും മന്ത്രി എ കെ ശശീന്ദ്രൻ പറഞ്ഞു. അടിയന്തരമായ പാക്കേജുകൾ പ്രഖ്യാപിക്കും. മന്ത്രി സഭാ ഉപസമിതി യോഗത്തിലാണ് തീരുമാനം ഉണ്ടായത്. പുനരധിവാസത്തിൽ സമഗ്ര പാക്കേജ് തയാറാക്കാൻ ധാരണ.

സഹായം ലഭ്യമാകാൻ സാധ്യതയുള്ള എല്ലായിടങ്ങളിൽ നിന്നും സ്വീകരിക്കും. പുനരധിവാസത്തിന് കേന്ദ്ര സഹായം അനിവാര്യമെന്നും യോഗത്തിൽ വിലയിരുത്തൽ. ദേശീയ ദുരന്ത നിവാരണ നിധിയിൽ നിന്നും കൂടുതൽ പണം ആവശ്യപ്പെടും.

വായനാട്ടിലേത് ദേശീയ ദുരന്തമായി പ്രഖ്യാപിക്കാൻ ആവശ്യപ്പെടും. തിരച്ചിൽ ഊർജിതമാക്കാൻ യോഗത്തിൽ തീരുമാനം. സൈന്യത്തിന്റെ നിലപാടിന് മുൻഗണന. ചാലിയാറിലും തിരച്ചിൽ ഊർജിതമാക്കും. പൊളിഞ്ഞുവീഴാൻ സാധ്യതയുള്ള കെട്ടിടങ്ങൾ പൊളിച്ച് നീക്കുമെന്നും മന്ത്രി പറഞ്ഞു.

Story Highlights : A K Saseendran on Wayanad Town ship

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here