വയനാട് ദുരന്തം: 398 മരണം; തിരച്ചില്‍ ഉടന്‍ അവസാനിപ്പിക്കില്ലെന്ന് സര്‍ക്കാര്‍
വയനാട് മുണ്ടക്കൈ ഉരുള്‍പൊട്ടലില്‍ 398 പേര്‍ മരിച്ചെന്ന് സ്ഥിരീകരണം. കാണാതായവര്‍ക്കായുള്ള ഇന്നത്തെ തിരച്ചില്‍ അവസാനിപ്പിച്ചു. തിരിച്ചറിയാനാകാതെ പോയവര്‍ക്കായി പുത്തുമലയില്‍ മൂന്നാം ദിനമായ ഇന്നും കൂട്ട സംസ്‌കാരം നടന്നു. 22 ശരീരഭാഗങ്ങള്‍ പ്രത്യേകമായി ഒരുക്കിയ പൊതുശ്മശാനത്തില്‍ സംസ്‌കരിച്ചു. സര്‍വ്വമത പ്രാര്‍ത്ഥനയോടെയായിരുന്നു സംസ്‌കാരം. (398 people died in Wayanad Landslide updates)
22 ശരീരഭാഗങ്ങളാണ് ഇന്ന് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി സംസ്‌കരിച്ചത്. തിരിച്ചറിയാത്ത 37 മൃതദേഹങ്ങളും 176 ശരീരഭാഗങ്ങളുമാണ് ഇതുവരെ സംസ്‌കരിച്ചത്. ഡിഎന്‍എ സാമ്പിള്‍ സൂചിപ്പിക്കുന്ന നമ്പറുകള്‍ കുഴിമാടങ്ങളില്‍ സ്ഥാപിച്ച കല്ലുകളില്‍ കൃത്യമായി രേഖപ്പെടുത്തുന്നുണ്ട്. വിശദാംശങ്ങള്‍ ഉള്‍പ്പെടുത്തിയുള്ള പ്ലാസ്റ്റിക് ബോട്ടിലുകളും അടക്കം ചെയ്തു.
Read Also: ‘വയനാട് ദുരന്തം എല്ലാവരുടെയും മനസിലെ വേദന: കേരള സമൂഹം പ്രകടിപ്പിച്ച ഒത്തൊരുമ മാതൃക’: മുഖ്യമന്ത്രി
64 സെന്റ് സ്ഥലമാണ് ശ്മശാനത്തിനായി പുത്തുമലയില്‍ സര്‍ക്കാര്‍ ആദ്യം ഏറ്റെടുത്തത്. 25 സെന്റ് അധികഭൂമി കൂടി അധികമായി ഏറ്റെടുത്തു. ഇതുവരെ ലഭിച്ചവയില്‍ തിരിച്ചറിയാത്ത മറ്റ് ശരീര ഭാഗങ്ങളും ഇതേ സ്ഥലത്തുതന്നെ സംസ്‌കരിക്കും. അതേസമയം മുണ്ടക്കൈയിലെ തിരച്ചില്‍ ഉടന്‍ നിര്‍ത്തില്ലെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ് പറഞ്ഞു.
Story Highlights : 398 people died in Wayanad Landslide updates
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here