അങ്കമാലി – ശബരി റെയിൽ പാത സംബന്ധിച്ച കേന്ദ്രമന്ത്രിയുടെ പ്രസ്താവന വസ്തുതകൾക്ക് നിരക്കാത്തത്: മുഖ്യമന്ത്രി
അങ്കമാലി – ശബരി റെയിൽ പാത സംബന്ധിച്ച കേന്ദ്രമന്ത്രിയുടെ പ്രസ്താവനക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയൻ.കേന്ദ്ര റെയിൽമവേന്ത്രിയുടെ പ്രസ്താവന വസ്തുതകൾക്ക് നിരക്കുന്നതല്ലെന്നും രാഷ്ട്രീയ പ്രേരിതമെന്നും മുഖ്യമന്ത്രി വിമർശിച്ചു. ഒളിച്ചോട്ടത്തിന്റെ മാർഗ്ഗമാണ് കേന്ദ്ര റയിൽവേ മന്ത്രി സ്വീകരിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു. (CM Pinarayi vijayan against union railway minister’s claim on sabari project)
കേന്ദ്രസർക്കാരും റെയിൽവേയുമാണ് പദ്ധതിയിൽ നിസ്സംഗ നിലപാട് സ്വീകരിച്ചതെന്നും കാലതാമസത്തിന്റെ ഭാരം സംസ്ഥാനം വഹിക്കണം എന്നതാണ് കേന്ദ്രം സ്വീകരിച്ച നിലപാടെന്നും മുഖ്യമന്ത്രി പറയുന്നു. കഴിഞ്ഞ ബജറ്റിൽ കേരളത്തിനായി ഒന്നും തന്നെ അനുവദിച്ചിട്ടില്ലെന്നും നേരത്തെ പ്രഖ്യാപിച്ച പദ്ധതി നടപ്പാക്കാതെ വസ്തുതാ വിരുദ്ധമായ കാര്യങ്ങൾ പ്രചരിപ്പിക്കാനാണ് കേന്ദ്ര മന്ത്രി ശ്രമിക്കുന്നതെന്നും മുഖ്യമന്ത്രി തുറന്നടിച്ചു.
സംസ്ഥാന സര്‍ക്കാര്‍ പുതുക്കിയ എസ്റ്റിമേറ്റ് അംഗീകരിക്കാത്തതുകൊണ്ടാണ് ശബരി പാത നിര്‍മാണം നീളുന്നതെന്നായിരുന്നു കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവിന്റെ പരാമര്‍ശം. പുതുക്കിയ എസ്റ്റിമേറ്റിന് അനുമതി നല്‍കണമെന്ന് ആവശ്യപ്പെട്ട് നാല് എംപിമാര്‍ ഒരുമിച്ച് നിവേദനം നല്‍കിയ പശ്ചാത്തലത്തിലായിരുന്നു റെയില്‍വേ മന്ത്രിയുടെ പ്രതികരണം.
Story Highlights : CM Pinarayi vijayan against union railway minister’s claim on sabari project
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here