Advertisement

വീടുനഷ്ടപ്പെട്ട വയനാട്ടിലെ കുഞ്ഞുങ്ങള്‍ക്കായി ഒരു കളിപ്പാട്ടവണ്ടി പുറപ്പെടുന്നു; നേതൃത്വം നല്‍കാന്‍ കേരളാ പേജ് അഡ്മിന്‍സ് കൂട്ടായ്മ

August 9, 2024
Google News 4 minutes Read
Kerala pages admin will collect toys and baby food for kids in Wayanad Mundakkai

വയനാട്ടിലെ ഉരുള്‍പൊട്ടലില്‍ വീടും വീട്ടുകാരെയും നഷ്ടപ്പെട്ട കുഞ്ഞുങ്ങള്‍ക്ക് കരുതലും സ്‌നേഹവും പകരാനായി കളിപ്പാട്ട വണ്ടിയുമായി സമൂഹമാധ്യമ പേജുകളിലെ അഡ്മിന്‍മാരുടെ കൂട്ടായ്മയായ കേരള പേജ് അഡ്മിന്‍സ്. ദുരന്തബാധിത പ്രദേശത്തെ കുട്ടികള്‍ക്ക് നല്‍കാനായി കളിപ്പാട്ടങ്ങളും ഡയപ്പറുകളും മറ്റും ശേഖരിച്ച് എത്തിക്കാനാണ് കെപിഎ കൂട്ടായ്മ പദ്ധതിയിടുന്നത്. കളിപ്പാട്ടങ്ങളും ഡയ്യപ്പറുകളും വാങ്ങി നല്‍കുവാന്‍ താല്പര്യം ഉള്ളവര്‍ കെപിഎ (കേരള പേജ് അഡ്മിന്‍സ് ) അംഗങ്ങളെ ബന്ധപ്പെടാവുന്നതാണ്. മറ്റന്നാള്‍ രാവിലെ 6 മണിയ്ക്കാണ് കളിപ്പാട്ടവണ്ടി കൊല്ലത്തു നിന്നും പുറപ്പെടുക. (Kerala pages admin will collect toys and baby food for kids in Wayanad Mundakkai)

കുഞ്ഞുങ്ങള്‍ക്ക് കളിപ്പാട്ടങ്ങളും മറ്റും നല്‍കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് തിരുവനന്തപുരം, എറണാകുളം, തൃശൂര്‍ കളക്ഷന്‍ പോയിന്റുകളില്‍ വസ്തുക്കള്‍ എത്തിക്കാവുന്നതാണ് . കൂടുതല്‍ വിവരങ്ങള്‍ക്ക് താഴെയുള്ള നമ്പരുകളില്‍ ബന്ധപ്പെടുക.

Read Also: കേരളത്തില്‍ ഭൂചലനമുണ്ടായിട്ടില്ല, മണ്ണിടിച്ചില്‍ ഉണ്ടായ മേഖലയില്‍ കാണാറുള്ള സ്വാഭാവിക പ്രതിഭാസം മാത്രമെന്ന് വിദഗ്ധര്‍

തിരുവനന്തപുരം
+91 95395 92444,
+91 70125 51884

കൊല്ലം
+91 99955 73140

തൃശൂര്‍
+918113813413

എറണാകുളം
+91 96332 20171
+91 9037049149.

Story Highlights : Kerala pages admin will collect toys and baby food for kids in Wayanad Mundakkai

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here