Advertisement

കുവൈത്ത് പ്രവാസി നാട്ടിലേക്കുള്ള യാത്രയ്ക്കിടെ വിമാനത്തിൽ വച്ച് മരിച്ചു

August 9, 2024
Google News 2 minutes Read
Kuwaiti expatriate died on a flight home

കുവൈത്ത് പ്രവാസി നാട്ടിലേക്കുള്ള യാത്രമധ്യെ വിമാനത്തിൽ വെച്ച് അന്തരിച്ചു. റാന്നി സ്വദേശി ചാക്കോ തോമസാണ് ആണ് മരിച്ചത്. 55 വയസ്സ് ആയിരുന്നു . ഹൃദയാഘാതത്തെ തുടർന്നാണ് മരണം. കുവൈത്ത് അൽ ഈസ മെഡിക്കൽ കമ്പനി ജീവനക്കാരനാണ്. വ്യാഴാഴ്ച രാത്രി കുവൈത്ത് എയർവേയ്സിൽ തിരുവനന്തപുരത്തേക്ക് തിരിച്ച ചാക്കോ തോമസിന് യാത്രക്കിടെ അസ്വസ്ഥത അനുഭവപ്പെടുകയായിരുന്നു. (Kuwaiti expatriate died on a flight home)

തുടർന്ന് വിമാനം ദുബൈയിൽ അടിയന്തിരമായി ലാൻഡ് ചെയ്തെങ്കിലും , അപ്പോഴേക്കും ജീവൻ നഷ്ടപ്പെട്ടിരുന്നു എന്നാണ് വിവരം. തുടർന്ന് മൃതദേഹം ദുബൈയിൽ മോർച്ചറിയിലേക്ക് മാറ്റി. വരും ദിവസങ്ങളിൽ നടപടിക്രമങ്ങൾ പൂർത്തിയാക്കി മൃദദേഹം നാട്ടിലേക്കു കൊണ്ടുപോകും.

Story Highlights : Kuwaiti expatriate died on a flight home

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here