ഖത്തറിൽ ലൈസൻസില്ലാത്ത നെഴ്‌സിങ് ജീവനക്കാരെ നിയമിച്ച സ്വകാര്യ മെഡിക്കൽ കോംപ്ലക്സ് അടച്ചുപൂട്ടി

ലൈസൻസില്ലാത്ത നഴ്‌സിങ് ജീവനക്കാരെ നിയമിച്ചതിനെ തുടർന്ന് സ്വകാര്യ മേഖലയിലെ ജനറൽ മെഡിക്കൽ കോംപ്ലക്‌സ് പൊതുജനാരോഗ്യ മന്ത്രാലയം (MoPH) താൽക്കാലികമായി അടച്ചു. (Qatar shuts down private medical complex employing unlicensed nursing staff)
പൊതുജനാരോഗ്യ മന്ത്രാലയത്തിലെ ഹെൽത്ത് കെയർ ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിൽ രണ്ട് നഴ്‌സുമാർ പ്രൊഫഷണൽ ലൈസൻസില്ലാതെ പ്രാക്ടീസ് ചെയ്യുന്നതായി കണ്ടെത്തുകയായിരുന്നു.രാജ്യത്തെ നഴ്സിംഗ്, ഹെൽത്ത് കെയർ സ്ഥാപനങ്ങളെ നിയന്ത്രിക്കുന്ന നിയമങ്ങളുടെ മറ്റ് ലംഘനങ്ങളും പരിശോധനയിൽ കണ്ടെത്തി.അതേസമയം,സ്ഥാപനത്തിന്റെ മറ്റു വിശദാംശങ്ങൾ വ്യക്തമാക്കിയിട്ടില്ല.
നിയമലംഘനം കണ്ടെത്തിയ സ്ഥാപനത്തിനും ജീവനക്കാർക്കുമെതിരെ നിയമനടപടികൾ സ്വീകരിക്കുമെന്നും മന്ത്രാലയം വ്യക്തമാക്കി.
Story Highlights : Qatar shuts down private medical complex employing unlicensed nursing staff
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here