‘ഏതു പൊസിഷനിലും കളിക്കാൻ തയാർ, ന്യൂസീലൻഡ് മുതൽ വെസ്റ്റിൻഡീസ് വരെയുള്ള മലയാളികളുടെ പിന്തുണ അദ്ഭുതപ്പെടുത്തുന്നത്; സഞ്ജു സാംസൺ
ഇന്ത്യൻ ക്രിക്കറ്റ് ടീമിലെ ഏതു പൊസിഷനിലും കളിക്കാൻ തയാറാണെന്ന് സഞ്ജു സാംസൺ. കഴിഞ്ഞ 3,4 മാസം കരിയറിലെ മികച്ച കാലമായിരുന്നു. ലോകകപ്പ് ടീമിൽ ഇടം നേടിയത് സ്വപ്നം പോലെയാണ്. 3,4 വർഷം മുൻപേ ആഗ്രഹിച്ചതാണത്. കഴിഞ്ഞ ഏകദിന ലോകകപ്പ് കളിക്കണം എന്നായിരുന്നു അഗ്രഹം. ട്വന്റി20 ലോകകപ്പ് ടീമിലെത്തി ജയിച്ചപ്പോഴാണു നിസാര കാര്യമല്ലെന്നു മനസിലായത്.
മൂന്നു ഫോർമാറ്റിലും ഇന്ത്യക്കായി കളിക്കാനാഗ്രഹിച്ചാണ് പരിശീലനം. ഇന്ത്യൻ ടീമിലേക്ക് കളിക്കാൻ വിളിച്ചാൽ പോയി കളിക്കും. ഇല്ലെങ്കിൽ കളിക്കില്ല. എല്ലാം പോസിറ്റീവ് ആയി കാണാനാണ് ശ്രമിക്കുന്നത്. എന്റെ നിയന്ത്രണത്തിലുള്ള കാര്യങ്ങളിൽ മികച്ചതാക്കാനാണു ശ്രമം.
എന്നാൽ ശ്രീലങ്കയ്ക്കെതിരെയുള്ള കഴിഞ്ഞ പരമ്പരയിൽ വിചാരിച്ച പോലെ കളിക്കാനായില്ല. നാട്ടിലുള്ളവർ നൽകുന്ന പിന്തുണയും ന്യൂസീലൻഡ് മുതൽ വെസ്റ്റിൻഡീസ് വരെയുള്ള നാടുകളിലുള്ള മലയാളികളുടെ പിന്തുണയും അദ്ഭുതപ്പെടുത്തുന്നതാണെന്നും സഞ്ജു വ്യക്തമാക്കി.
വയനാട്ടിലെ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി കെസിഎ ഒരു കോടി രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കു സംഭാവന ചെയ്യുമെന്നും സൗരവ് ഗാംഗുലി ഉൾപ്പെടെ ക്രിക്കറ്റ് രംഗത്തുള്ളവരുടെ സഹകരണത്തോടെ വീടുകൾ വച്ചു നൽകാനും പദ്ധതിയുണ്ടെന്നും ജയേഷ് പറഞ്ഞു.
Story Highlights : Sanju Samson About Kerala Cricket
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here