Advertisement

അംഗന്‍വാടി കുട്ടികൾക്ക് ഉച്ചഭക്ഷണത്തിനൊപ്പം മുട്ട വിളമ്പി, ഫോട്ടോ എടുത്തശേഷം തിരിച്ചെടുത്തു

August 10, 2024
Google News 3 minutes Read

കർണാടകയിൽ അംഗന്‍വാടിയില്‍ കുട്ടികള്‍ക്ക് ഉച്ചഭക്ഷണത്തിനൊപ്പം നല്‍കിയ മുട്ടകള്‍, ഫോട്ടോയും വിഡിയോയും പകര്‍ത്തിയശേഷം തിരിച്ചെടുത്ത് ജീവനക്കാര്‍. കര്‍ണാടകയിലെ കോപ്പല്‍ ജില്ലയിലാണ് സംഭവം. ഇതിന്റെ വിഡിയോ വ്യാപകമായി പ്രചരിച്ചതോടെ രണ്ട് ജീവനക്കാരെ സസ്‌പെന്‍ഡ് ചെയ്തു.

ലക്ഷ്മി, ഷൈനാസ ബീഗം എന്നിവരെയാണ് സസ്‌പെന്‍ഡ് ചെയ്തതെന്ന ഇന്ത്യാ ടുഡേ റിപ്പോര്‍ട്ട് ചെയ്തു. കുട്ടികള്‍ മുന്നിലുള്ള പാത്രത്തില്‍ മുട്ടകളുമായി ഇരിക്കുന്നത് വിഡിയോയില്‍ കാണാം. ഇതിന്റെ വിഡിയോ ഒരു ജീവനക്കാരി പകര്‍ത്തുന്നുണ്ട്. തുടര്‍ന്ന് മുട്ടകള്‍ രണ്ടാമത്തെ ജീവനക്കാരി എടുത്തു മാറ്റുന്നതും കാണാം.

‘തെറ്റ് ചെയ്തവർ ശിക്ഷിക്കപ്പെടണം. താഴേത്തട്ടിൽ നിന്ന് ഡിപ്പാർട്ട്‌മെൻ്റിൽ പുരോഗതി കൊണ്ടുവരാൻ ഞാൻ പാടുപെടുകയാണ്. പോഷകസമൃദ്ധമായ ഭക്ഷണവും ഗുണനിലവാരമുള്ള വിദ്യാഭ്യാസവും നൽകുക എന്നതാണ് അംഗൻവാടികളുടെ അടിസ്ഥാന ലക്ഷ്യം. പാവപ്പെട്ട കുട്ടികൾക്ക് അനീതി സംഭവിക്കാൻ ഞങ്ങൾ അനുവദിക്കില്ല.’- ഇതേക്കുറിച്ച് പ്രതികരിച്ച മന്ത്രി ലക്ഷ്മി ഹെബ്ബാൾക്കർ പറഞ്ഞു,

സംസ്ഥാന-കേന്ദ്ര സർക്കാരുകൾ ഒരു കുട്ടിക്ക് 8 രൂപയാണ് നൽകുന്നത്. കഴിഞ്ഞ 9 വർഷമായി യൂണിറ്റ് നിരക്ക് വർധിപ്പിച്ചിട്ടില്ല. പയർവർഗ്ഗങ്ങളുടെ വില വളരെയധികം വർദ്ധിച്ചു. മുഖ്യമന്ത്രി സിദ്ധരാമയ്യ സർക്കാർ മുട്ടയും ഗുണനിലവാരമുള്ള ക്രീം, സമ്പുഷ്ടമായ പാലും നൽകാൻ പദ്ധതിയിടുന്നു. കുട്ടികൾക്ക് ഭക്ഷണം വിളമ്പുമ്പോൾ വിഡിയോ നിർബന്ധമായും ചിത്രീകരിക്കണം’- മന്ത്രി പറഞ്ഞു.

Story Highlights : Eggs Given for Midday Meal Taken Back from Kids Plates

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here