Advertisement

‘മോഹൻലാലിനോട് ശത്രുതയില്ല; സൂരജ് പാലാക്കാരൻ എന്നെപ്പറ്റിയും അനാവശ്യം പറഞ്ഞിട്ടുണ്ട്’; അജു അലക്സ്(ചെകുത്താൻ)

August 10, 2024
2 minutes Read

നടൻ മോഹൻലാലിനോട് ശത്രുതയില്ലെന്ന് യൂട്യൂബർ അജു അലക്‌സ്(ചെകുത്താൻ). സംഭവങ്ങൾ അനുസരിച്ചാണ് പ്രതികരിക്കുന്നതെന്നും ആരുടെയും പുറകെ നടക്കാറില്ലെന്നും അജു അലക്സ് പറഞ്ഞു. ‌ഒളി സങ്കേതത്തിൽ ആണെന്ന് പറഞ്ഞത് വ്യാജമാണ്. സ്വമേധയാ പോലീസ് സ്റ്റേഷനിൽ എത്തിയതാണെന്ന് അജു അലക്സ് പറയുന്നു.

മൂന്നുനേരവും തനിക്ക് മരുന്നുണ്ടെന്ന് അജു അലക്സ് പറഞ്ഞു. സൂരജ് പാലാക്കാരൻ എന്നെപ്പറ്റിയും അനാവശ്യം പറഞ്ഞിട്ടുണ്ടെന്നും അജു അലക്സ് ആരോപിച്ചു. മോഹൻലാലിനെ അധിക്ഷേപിച്ച കേസിൽ ജാമ്യം ലഭിച്ചതിന് ശേഷം പ്രതികരിക്കുകയായിരുന്നു അജു അലക്സ്. സ്റ്റേഷൻ ജാമ്യത്തിലാണ് ഇയാളെ വിട്ടയച്ചത്. വയനാട്ടിൽ സൈനിക യൂണിഫോമിൽ എത്തിയ മോഹൻലാലിനെ അപമാനിച്ചതിലാണ് പോലീസ് കേസ് എടുത്തത്.

Read Also: സ്ത്രീത്വത്തെ അപമാനിച്ചെന്ന് യുവനടിയുടെ പരാതി; യൂട്യൂബർ സൂരജ് പാലാക്കാരൻ അറസ്റ്റിൽ

അജു അലക്സിനെതിരെ അമ്മ ജനറൽ സെക്രട്ടറി സിദ്ദിഖിന്റെ പരാതിയിൽ ആയിരുന്നു കേസെടുത്തത്. അജുവിനെതിരെ ഭാരതീയ ന്യായ സംഹിത 192,296(b) കെ.പി ആക്റ്റ് 2011 120(0) എന്നീ വകുപ്പുകളാണ് ചുമത്തിയത്. വയനാട് ഉരുൾപൊട്ടൽ ദുരന്തമുണ്ടായ സ്ഥലത്ത് ഇന്ത്യൻ ടെറിട്ടോറിയൽ ആർമിയിൽ ലെഫ്റ്റനൻ്റ് കേണൽ പദവി വഹിക്കുന്ന മോഹൻലാൽ പട്ടാള യൂണിഫോമിൽ സന്ദർശിച്ചതിന് എതിരെയാണ് അജു അലക്സ് ചെകുത്താൻ യൂട്യൂബ് ചാനലിലൂടെ അധിക്ഷേപിക്കുന്ന തരത്തിൽ പരമാർശം നടത്തിയത്.

Story Highlights : Youtuber Chekuthan says no enmity with Mohanlal

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top