Advertisement

‘മൊയ് വിരുന്നൊ’രുക്കി തമിഴ് ജനത, സമൂഹസദ്യയില്‍ ലഭിച്ച രണ്ടരലക്ഷത്തോളം രൂപ വയനാടിന്

August 11, 2024
Google News 1 minute Read

വീണ്ടുമൊരു മൊയ് വിരുന്നിന് ഡിണ്ടിഗല്‍ കഴിഞ്ഞ ദിവസം വേദിയായി. ഇത്തവണ വയനാട്ടിലെ തങ്ങളുടെ സഹോദരങ്ങള്‍ക്ക് വേണ്ടിയായിരുന്നു. സാമ്പത്തികമായ കഷ്ടതയനുഭവിക്കുന്നവരെ സഹായിക്കാന്‍ ജനകീയമായി സാമ്പത്തിക സമാഹരണത്തിനുള്ള ഒരു പരമ്പരാഗത രീതിയാണ് മൊയ് വിരുന്ന്.

ഇതിനോടകം തന്നെ ഗവണ്‍മെന്റില്‍ നിന്നും കലാസാംസ്‌ക്കാരിക രംഗത്ത് നിന്നൊക്കെയുമായി അകമഴിഞ്ഞ സഹായമാണ് തമിഴ്നാട്ടില്‍ നിന്നും കേരളത്തിലേക്ക് എത്തിയത്. അതിനൊപ്പമാണ് പരമ്പരാഗത രീതിയിലുള്ള മൊയ് വിരുന്ന് വേറിട്ട കാഴ്ച്ചയാകുന്നത്.

വയനാട്ടിലെ ഉരുള്‍പൊട്ടലില്‍ ദുരിതമനുഭവിക്കുന്നവര്‍ക്ക് സഹായമെത്തിക്കുന്നതിനായാണ് ഒരു ഇടവേളയ്ക്ക് ശേഷം ഡിണ്ടിഗലിലെ മുജീബ് ബിരിയാണി റസ്റ്റോറന്റും റോട്ടറി അസോസിയേഷനും ചേര്‍ന്നാണ് ‘മൊയ് വിരുന്ന്’ ഒരുക്കിയത്.

കഴിഞ്ഞ ദിവസം രാത്രി 8 മണിയോടെയാണ് ഡിണ്ടിഗലിലെ റസ്റ്റോറന്റില്‍ അത്യാഡംബര വിരുന്ന് നടന്നത്.പലഹാരത്തില്‍ തുടങ്ങി ചിക്കന്‍ ബിരിയാണി, ചിക്കന്‍ 65, പൊറോട്ട, നെയ്‌ച്ചോറ്, ഉള്ളി റൈത്ത, പായസം എന്നിവയടക്കം വിഭവ സമൃദ്ധമായിരുന്നു വിരുന്ന്.

വന്നവര്‍ ‘മതി’ എന്ന് പറയുന്നവരെ സംഘാടകര്‍ ഭക്ഷണം വിളമ്പി.വിരുന്നില്‍ വയറും മനസും നിറഞ്ഞവര്‍ ഇലയുടെ അടിയില്‍ തങ്ങളാല്‍ കഴിയുന്ന പണം വച്ച് മടങ്ങി.ഇലകളുടെ അടിയില്‍ നിന്ന് 15000 മുതല്‍ 25000 വരെ ഇത്തരത്തില്‍ ലഭിച്ചിട്ടുണ്ടെന്നാണ് സംഘാടകര്‍ പറയുന്നത്.

ഇത്തരമൊരു ആശയത്തെക്കുറിച്ച് കടയുടമ ഉടമ മുജീബ് മാധ്യമങ്ങളോട് പ്രതികരിച്ചത് ഇങ്ങനെയാണ്.. വിചാരിച്ചിരുന്നെങ്കില്‍ 50,000 രൂപയോ ഒരു ലക്ഷം രൂപയോ വയനാട്ടുകാര്‍ക്കായി നല്‍കാമായിരുന്നു.എന്നാല്‍ പൊതുജനങ്ങളെക്കൂടെ സംഭാവനയുടെ ഭാഗമാക്കണമെന്ന് കരുതിയാണ് ഇത്തരത്തിലൊരു പരിപാടി സംഘടിപ്പിച്ചത്.

കഴിച്ച ഭക്ഷണത്തിന്റെ തുക മുതല്‍ പതിനായിരം രൂപയുടെ ചെക്ക് വരെ മൊയ് വിരുന്നില്‍ ആളുകള്‍ വയനാടിന് നല്‍കി.ഇത്തരത്തില്‍ 2.38 ലക്ഷം രൂപയാണ് ചടങ്ങിലൂടെ ലഭിച്ചത്.മൊയ് വിരുന്നില്‍ നിന്ന് ലഭിച്ച മുഴുവന്‍ തുകയും കേരള മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കുമെന്ന് റസ്റ്റോറന്റ് ഉടമ മുജീബ് അറിയിച്ചിട്ടുണ്ട്.

Story Highlights : Wayanad Landslides CrowdFunding Feast in Tamil nadu

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here