Advertisement

പന്തീരാങ്കാവ് ഗാര്‍ഹിക പീഡന കേസ്: പ്രതി രാഹുല്‍ വിദേശത്തുനിന്ന് തിരിച്ചെത്തി

August 12, 2024
Google News 2 minutes Read
Pantheeramkavu domestic violence case Rahul returns from abroad

ഏറെ ചര്‍ച്ചയായ പന്തീരാങ്കാവ് ഗാര്‍ഹിക പീഡന കേസിലെ പ്രതി രാഹുല്‍ പി ഗോപാല്‍ വിദേശത്തുനിന്ന് ഇന്ത്യയിലേക്ക് തിരിച്ചെത്തി. പന്തീരങ്കാവ് പൊലിസിന്റെ നിര്‍ദേശ പ്രകാരം ഡല്‍ഹി വിമാനത്താവളത്തില്‍ എമിഗ്രേഷന്‍ വിഭാഗം രാഹുലിനെ കസ്റ്റഡിയിലെടുത്ത് വിട്ടയച്ചു. ഹൈക്കോടതിയില്‍ ഹാജരാകുന്നതുവരെ നടപടി ഉണ്ടാകരുതെന്ന ഉത്തരവിനെ തുടര്‍ന്നാണ് വിട്ടയച്ചത്. 14ാം തിയതി കേസ് ഹൈക്കോടതി പരിഗണിക്കും. (Pantheeramkavu domestic violence case Rahul returns from abroad)

രാഹുലിനും കുടുംബത്തിനുമെതിരെ ഭാര്യ ഗാര്‍ഹിക പീഡനം, മര്‍ദനം ഉള്‍പ്പെടെയുള്ള ആരോപണങ്ങള്‍ ഉന്നയിച്ചെങ്കിലും പിന്നീട് യുവതി തന്നെ ഇതെല്ലാം തിരുത്തി രംഗത്തെത്തിയിരുന്നു. ഇതോടെ ഭാര്യയുമായുള്ള എല്ലാ പ്രശ്‌നങ്ങളും പരിഹരിച്ചെന്നും കേസ് റദ്ദാക്കണമെന്നും രാഹുല്‍ പി ഗോപാല്‍ ആവശ്യപ്പെട്ടിരുന്നു. ഗാര്‍ഹിക പീഡനം, കൊലപാതകശ്രമം, സ്ത്രീധന പീഡനം ഉള്‍പ്പെടെയുള്ള കുറ്റങ്ങളാണ് രാഹുലിനെതിരെ ചുമത്തിയിരിക്കുന്നത്. രാഹുലിന്റെ അമ്മയും സഹോദരിയും ഈ കേസിലെ രണ്ടും മൂന്നും പ്രതികളുമാണ്.

Read Also: വയനാട് മുണ്ടക്കൈ ദുരന്തം: ചൂരല്‍മല ശാഖയിലെ വായ്പകള്‍ എഴുതിത്തള്ളി കേരള ബാങ്ക്

കേസെടുത്തതിന് പിന്നാലെയാണ് രാഹുല്‍ വിദേശത്തേക്ക് കടന്നത്. സ്ത്രീധനത്തിന്റെ പേരുപറഞ്ഞ് ഭര്‍ത്താവന് മര്‍ദിച്ചെന്നായിരുന്നു യുവതിയുടെ പരാതി. പിന്നീട് ഇതെല്ലാം തന്റെ വീട്ടുകാര്‍ പറഞ്ഞ പ്രകാരമാണ് താന്‍ കളവ് പറഞ്ഞതെന്ന് യുവതി സ്വന്തം യൂട്യൂബ് ചാനലിലൂടെ വെളിപ്പെടുത്തുകയായിരുന്നു.

Story Highlights : Pantheeramkavu domestic violence case Rahul returns from abroad

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here