‘എന്റെ കുടുംബം വയനാടിനൊപ്പം’: ട്വന്റിഫോർ കണക്ട് ആപ്പിലേക്ക് സഹായപ്രവാഹം
ഉരുൾപൊട്ടലിൽ തകർന്ന വയനാടിനെ ചേർത്തുനിർത്താൻ ട്വന്റിഫോറും ഫ്‌ളവേഴ്‌സും ആരംഭിച്ച ‘എന്റെ കുടുംബം വയനാടിനൊപ്പം’ പദ്ധതിയിലേക്ക് പ്രേക്ഷകരുടെ സഹായപ്രവാഹം തുടരുന്നു. ട്വന്റിഫോർ കണക്ട് ആപ്പ് വഴിയാണ് പ്രേക്ഷകസമൂഹം ദുരന്തബാധിതരെ ഒപ്പം നിർത്തുന്നത്. ഇന്നലെ രാത്രി 12 മണിവരെ കിട്ടിയ തുക 4.28 ലക്ഷം രൂപയാണ്.
പ്ലേ സ്റ്റോറിലും ആപ്പ് സ്റ്റോറിലും ട്വന്റിഫോർ കണക്ട് ആപ്പ് ലഭ്യമാണ്. ട്വന്റിഫോർ കണക്ടും ഫ്‌ളവേഴ്‌സ് ഫാമിലി ചാരിറ്റബിൾ സൊസൈറ്റിയും ചേർന്നാണ് ‘എന്റെ കുടുംബം വയനാടിനൊപ്പം’ പദ്ധതിയിലേക്കാവശ്യമായ പണം സ്വരൂപിക്കുന്നത്. സംഭാവന സുതാര്യമാക്കുന്നതിനായി ബാങ്കുകൾ നിർദേശിക്കുന്ന കെ.വൈ.സി രേഖകളിലൊന്ന് ആപ്പിൽ അപ്ലോഡ് ചെയ്യേണ്ടതുണ്ട്.
ഇൻസൈറ്റ് മീഡിയ സിറ്റി പുറത്തിറക്കുന്ന 24 ലോഗോയ്‌ക്കൊപ്പമുള്ള 24 Connect എന്ന പേരിലുള്ള ആപ്പാണ് ഡൗൺലോഡ് ചെയ്യേണ്ടത്. മൂന്ന് രീതികളിൽ ആപ് ഡൗൺലോഡ് ചെയ്യാവുന്നതാണ്. https://play.google.com/store/apps/details?id=com.twentyfour.connect എന്ന ലിങ്കിൽ ക്ലിക്ക് ചെയ്‌തോ പ്ലേ സ്റ്റോറിൽ നിന്നോ https://apps.apple.com/ae/app/24-connect/id6615073576 എന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് ആപ്പ് സ്റ്റോറിൽ നിന്നോ ആപ്പ് ഡൗൺലോഡ് ചെയ്യാം. താഴെക്കാണുന്ന ക്യൂ ആർ കോഡ് സ്‌കാൻ ചെയ്‌തോ ആപ് ഡൗൺലോഡ് ചെയ്യാം.
പ്രകൃതി ദുരന്തങ്ങളിൽ തീരാനോവ് അനുഭവിക്കുന്നവർക്കായി ട്വന്റിഫോർ കണക്ടിനും ട്വന്റി ഫോർ – ഫ്‌ലവേഴ്‌സ് കുടുംബാംഗങ്ങൾ ,ചാനൽ ആർട്ടിസ്റ്റുകൾ ,അവതാരകർ , ലോകമെമ്പാടുമുള്ള പ്രേക്ഷകർ എന്നിവർ കൈകോർക്കുന്ന മഹാ സംരംഭത്തിലേക്കായി എന്റെ കുടുംബം വയനാടിനൊപ്പം എന്ന ക്യാംപെയിനിലൂടെ പങ്കുചേരാം.
Story Highlights : Help flow to the Twenty Four Connect app for the rehabilitation project of wayanad
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here