യുവ ഡോക്ടറുടെ കൊലപാതകം; OP സേവനങ്ങൾ അടച്ചിടാൻ ആഹ്വാനം; രാജ്യവ്യാപക പ്രതിഷേധത്തിന് മെഡിക്കൽ അസോസിയേഷൻ
കൊൽക്കത്ത RG കർ മെഡിക്കൽ കോളേജിലെ ജൂനിയർ ഡോക്ടറുടെ ബലാൽസംഗ കൊലപാതകത്തിൽ രാജ്യവ്യാപക പ്രതിഷേധത്തിന് ആഹ്വാനം ചെയ്ത് ഫെഡറേഷൻ ഓഫ് ആൾ ഇന്ത്യ മെഡിക്കൽ അസോസിയേഷൻ. സർക്കാർ ആശുപത്രികളിൽ OP സേവനങ്ങൾ അടച്ചിടാൻ ആഹ്വാനം. ഇന്ന് രാത്രി 11.55 മുതൽ OP കൾ അടച്ചിടാൻ ആണ് നിർദ്ദേശം.
കേസിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കൊൽക്കത്ത ഹൈക്കോടതിയിൽ ഹർജി നൽകി. 3 ഹർജികളാണ് ഹൈക്കോടതിക്ക് മുന്നിൽ ഉള്ളത്. ഹർജികൾ ഇന്ന് കോടതി പരിഗണിക്കും. ചീഫ് ജസ്റ്റിസ് ടി എസ് ശിവഗ്നനം അധ്യക്ഷനായ ബഞ്ചണ് പരിഗണിക്കുന്നത്. ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട യുവ ഡോക്ടർ നേരിട്ടത് ക്രൂര പീഡനമെന്ന് പോസ്റ്റ്മോർട്ടം. സ്വകാര്യ ഭാഗങ്ങളിൽ അടക്കം മാരകമായ മുറിവുണ്ടെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. ചെറുത്തുനിൽക്കാനുള്ള ശ്രമം ക്രൂര മർദ്ദനത്തിന് കാരണമായി. ശരീരത്തെ വിവിധ ഭാഗങ്ങളിലെ രക്തസ്രാവം നടന്ന ബലപ്രയോഗത്തിന്റെ കാഠിന്യം വ്യക്തമാക്കുന്നുവെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്.
Read Also: സ്വകാര്യ ഭാഗങ്ങളിൽ മാരകമായ മുറിവ്; ക്രൂരമായി മർദിച്ചു; ബംഗാളിൽ യുവ ഡോക്ടർ നേരിട്ടത് കൊടും പീഡനം
വെള്ളിയാഴ്ചയാണ് ആർജി കർ മെഡിക്കൽ കോളജ് ആശുപത്രിയിലെ സെമിനാർ ഹാളിലാണ് ഡോക്ടറുടെ മൃതദേഹം കണ്ടെത്തിയത്. സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ കൊൽക്കത്ത പോലീസ് പ്രത്യേക അന്വേഷണ സംഘത്തെ (എസ്ഐടി) രൂപീകരിച്ചു. ചെസ്റ്റ് മെഡിസിൻ വിഭാഗത്തിലെ രണ്ടാം വർഷ വിദ്യാർഥിനിയായിരുന്നു കൊല്ലപ്പെട്ട ഡോക്ടർ. പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
Story Highlights : Medical Association to protest nationwide in West Bengal doctor murder
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here